ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന് തു​ക കൈ​മാ​റി
Saturday, September 7, 2024 5:07 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ല്‍ നാ​ലാം ഷി​ഫ്റ്റ് ആ​രം​ഭി​ക്കു​ന്ന​തി​ന് പോ​ത്തു​ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റി. പ​ഞ്ചാ​യ​ത്തി​ലെ പ​തി​നേ​ഴ് വാ​ര്‍​ഡു​ക​ളി​ല്‍ ന​ട​ത്തി​യ ഏ​ക​ദി​ന സ​മാ​ഹ​ര​ണ​ത്തി​ല്‍ ല​ഭി​ച്ച 9,35,390 രൂ​പ പ്ര​സി​ഡ​ന്‍റ് വി​ദ്യാ​രാ​ജ​ന്‍ നി​ല​മ്പൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​വ​ല്ലി​ക്ക് കൈ​മാ​റി.

ഞെ​ട്ടി​ക്കു​ളം, ആ​ന​ക്ക​ല്ല്, പ​ന​ങ്ക​യം വാ​ര്‍​ഡു​ക​ളി​ല്‍ നി​ന്നാ​ണ് യ​ഥാ​ക്ര​മം ഏ​റ്റ​വും കൂ​ടു​ത​ല്‍ തു​ക സം​ഭാ​വ​ന​യാ​യി ല​ഭി​ച്ച​ത്. സ​പ്പോ​ര്‍​ട്ടിം​ഗ് ക​മ്മി​റ്റി​യാ​യ മ​രു​പ്പ​ച്ച ബ്ലോ​ക്ക് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റ​ഹ്മ​ത്തു​ല്ല മൈ​ലാ​ടി, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ പാ​ത്തു​മ്മ ഇ​സ്മാ​യി​ല്‍, ഷാ​ജി ജോ​ണ്‍, റു​ബീ​ന കി​ണ​റ്റി​ങ്ങ​ല്‍, നാ​സ​ര്‍ സ്രാ​മ്പി​ക്ക​ല്‍, ഓ​മ​ന നാ​ഗ​ലോ​ടി​യി​ല്‍, മോ​ള്‍​സി പ്ര​സാ​ദ്, പ​ഞ്ചാ​യ​ത്ത് ക​ണ്‍​വീ​ന​ര്‍ എം. ​ജാ​ഫ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍, സാ​മൂ​ഹ്യ സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ മ​ത​സം​ഘ​ട​ന പ്ര​വ​ര്‍​ത്ത​ക​ര്‍, ക്ല​ബ് പ്ര​വ​ര്‍​ത്ത​ക​ര്‍, പ്ര​വാ​സി​ക​ള്‍, വ്യാ​പാ​രി​ക​ള്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.