അധ്യാപക ദിനത്തിൽ ഗുരുക്കൻമാർക്ക് ആദരം
Friday, September 6, 2024 4:59 AM IST
മ​ല​പ്പു​റം: ദേ​ശീ​യ അ​ധ്യാ​പ​ക ദി​ന​ത്തി​ല്‍ ഒ​ഴു​കൂ​ര്‍ സി​എ​ച്ച് സെ​ന്‍റ​ര്‍ ഒ​ഴു​കൂ​രി​ലെ മു​ഴു​വ​ന്‍ അ​ധ്യാ​പ​ക​രെ​യും ആ​ദ​രി​ച്ചു. സ​ര്‍​വീ​സി​ലു​ള്ള​വ​രും വി​ര​മി​ച്ച​വ​രു​മാ​യ കോ​ള​ജ് പ്ര​ഫ​സ​ര്‍​മാ​ര്‍ മു​ത​ല്‍ പ്രീ​പ്രൈ​മ​റി അ​ധ്യാ​പ​ക​ര്‍ വ​രെ​യു​ള്ള ഇ​രു​ന്നൂ​റോ​ളം പേ​ര്‍ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി. ഒ​ഴു​കൂ​ര്‍ സി​എ​ച്ച് സെ​ന്‍റ​റി​ന്‍റെ വി​ദ്യാ​ഭ്യാ​സ സ​മി​തി​യാ​യ എ​ഡ്യു​കെ​യ​ര്‍ സം​ഘ​ടി​പ്പി​ച്ച അ​ധ്യാ​പ​ക സം​ഗ​മം അ​ധ്യാ​പ​ക​നും എം​എ​ല്‍​എ യു​മാ​യ ടി. ​വി. ഇ​ബ്രാ​ഹിം ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ഡ്യു​കെ​യ​ര്‍ ചെ​യ​ര്‍​മാ​ന്‍ പി. ​അ​ബ്ദു​ല്‍ റ​സാ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഈ ​വ​ര്‍​ഷം സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ച്ച വി. ​പി. അ​ബൂ​ബ​ക്ക​ര്‍ മാ​സ്റ്റ​ര്‍, എ​ന്‍.​പു​ഷ്പ ടീ​ച്ച​ര്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

അ​ധ്യാ​പ​ക സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ കാ​ല​ത്തെ അ​ധ്യാ​പ​നം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്തി​യ സെ​മി​നാ​റി​ല്‍ ഇ​എം​ഇ​എ കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ അ​ഷ്‌​റ​ഫ് വാ​ളൂ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​എ​ച്ച് സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ് പൂ​ന്ത​ല ബീ​രാ​ന്‍ കു​ട്ടി ഹാ​ജി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​യു.​സൈ​ത​ല​വി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ലീ​ല്‍ കു​ന്ന​ക്കാ​ട്, പ്ര​ഫ. എം. ​മു​ഹ​മ്മ​ദ്, വി. ​പി. അ​ബൂ​ബ​ക്ക​ര്‍ മാ​സ്റ്റ​ര്‍, പു​ഷ്പ ടീ​ച്ച​ര്‍. എ​ന്‍. ആ​യി​ഷ റ​ന്ന, കെ. ​സി. മു​ബ​ഷി​റ, ഡോ. ​കെ. അ​ബ്ദു​സ്സ​ലാം സ​ല്‍​മാ​നി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. കെ. ​മൊ​യ്തീ​ന്‍ കു​ട്ടി ച​ര്‍​ച്ച​ക്ക് നേ​തൃ​ത്വം ന​ല്‍​കി. എ​ഡ്യു​കെ​യ​ര്‍ ക​ണ്‍​വീ​ന​ര്‍ റ​ഫീ​ഖ് അ​ലി സ്വാ​ഗ​ത​വും കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബാ​പ്പു കാ​വി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

താ​ഴെ​ക്കോ​ട്: താ​ഴെ​ക്കോ​ട് പി​ടി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ അ​ധ്യാ​പ​ക ദി​ന​ത്തി​ൽ ഗു​രു​വ​ന്ദ​നം ന​ട​ത്തി . പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ൻ സ​ക്കീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ സി. ​പി. അ​ൻ​വ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ അ​ധ്യാ​പ​ക​ർ​ക്ക് മെ​മ​ന്‍റോ വി​ത​ര​ണം ചെ​യ്തു.

ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ൽ അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി ബ​ന്ധ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച് ഗു​രു​വ​ന്ദ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പ​റ​ഞ്ഞു. അ​ധ്യാ​പ​ക​രാ​യ പി.​അ​ന​സ്ബാ​ബു, സി. ​ഷ​ക്കീ​ല, പി. ​സു​ബൈ​ർ, അ​ബ്ദു​ൽ ല​ത്തീ​ഫ്, കെ. ​ഷ​മീ​റ, കെ. ​സീ​മ, പി. ​ഷാ​ജി​റ, എ. ​കെ. റ​ബീ​ഹ​ത് , സി. ​എ​ച്ച്. നി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൻ​എ​സ്എ​സ് ലീ​ഡ​ർ​മാ​രാ​യ മു​ഹ​മ്മ​ദ്‌ സാ​ലിം സ്വാ​ഗ​ത​വും ആ​യി​ഷ ഹ​മീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ധ്യാ​പ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​സ​ന്‍റേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജെ​സ്മി തോ​മ​സ്, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ എ. ​ജെ. ഹെ​ല്ലെ​ൻ എ​ന്നി​വ​രെ പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ൺ ല​യ​ൺ​സ് ക്ല​ബ് ആ​ദ​രി​ച്ചു. പ്ര​സ​ന്‍റേ​ഷ​ൻ സ്കൂ​ളി​ൽ വ​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക്ല​ബ്‌ പ്ര​സി​ഡ​ന്‍റ് സി. ​എ. സു​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സോ​ൺ ചെ​യ​ർ​മാ​ൻ ഡോ. ​ന​ഈ​മു റ​ഹു​മാ​ൻ, ഡി​സി മാ​ർ അ​ഡ്വ. ബെ​ന്നി തോ​മ​സ്, ഡോ. ​കൊ​ച്ചു എ​സ്. മ​ണി, ട്ര​ഷ​റ​ർ പ​ദ്മ​നാ​ഭ​ൻ, മെ​മ്പ​ർ​മാ​രാ​യ ഉ​മ്മു​സ​ൽ‍​മ, ഇ​സ്മാ​യി​ൽ കു​ന്ന​പ്പ​ള്ളി,വ​സ​ന്ത​കു​മാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വ​ണ്ടൂ​ർ: വ​ണ്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക ദി​നാ​ഘോ​ഷ​വും വി​ര​മി​ച്ച അ​ധ്യാ​പ​ക​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങ് പ്ര​സി​ഡ​ന്‍റ് വി. ​എം. സീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ട്ടി​ക്കാ​ട് സി​ദ്ദീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ വി. ​ജ്യോ​തി, ഇ. ​ത​സ്നി​യാ ബാ​ബു , സി​ടി​പി ജാ​ഫ​ർ, ഷൈ​ജ​ൽ എ​ട​പ്പ​റ്റ, സി.​സാ​മി​ദാ​സ​ൻ, വി. ​മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.