ഗ​വേ​ഷ​ക​ർ​ക്ക് വോ​ട്ട​വ​കാ​ശം: സ​ർ​വ​ക​ലാ​ശാ​ല മാ​ർ​ച്ച് ന​ട​ത്തി
Friday, September 6, 2024 4:59 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ർ​ക്ക് വോ​ട്ട​വ​കാ​ശം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഓ​ൾ കേ​ര​ള റി​സ​ർ​ച്ച് സ്കോ​ളേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. മാ​ർ​ച്ച് ഭ​ര​ണ കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ൽ പോ​ലീ​സ് ത​ട​ഞ്ഞു.

തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധം എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​ആ​ദി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​എ ആ​ദി​ത്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം അ​ഫ്രീ​ന സം​സാ​രി​ച്ചു. എ​കെ​ആ​ർ​എ​സ്എ യൂ​ണി​റ്റ് ക​ൺ​വീ​ന​ർ പി. ​മു​ന​വ്വി​ർ അ​ലി സ്വാ​ഗ​ത​വും എ​സ്. ശ​ങ്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു.