പാ​ലു​ണ്ട-​മു​ണ്ടേ​രി റൂ​ട്ടി​ല്‍ പാ​തി​രി​പ്പാ​ട​ത്ത് ക​ലു​ങ്ക് ത​ക​ര്‍​ന്നു​വീ​ണു
Friday, September 6, 2024 5:07 AM IST
എ​ട​ക്ക​ര: മ​ല​യോ​ര പാ​ത​യു​ടെ ഭാ​ഗ​മാ​യ പാ​ലു​ണ്ട-​മു​ണ്ടേ​രി റൂ​ട്ടി​ല്‍ പാ​തി​രി​പ്പാ​ട​ത്ത് ക​ലു​ങ്ക് ത​ക​ര്‍​ന്നു​വീ​ണു. ഈ ​റൂ​ട്ടി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പാ​ടെ ത​ട​സ​പ്പെ​ട്ടു. പാ​തി​രി​പ്പാ​ടം അ​ങ്ങാ​ടി​ക്കും പാ​ണ്ടി​പ്പു​ഴ പാ​ല​ത്തി​നു​മി​ട​യി​ലു​ള്ള ക​ലു​ങ്കാ​ണ് ഇ​ന്ന​ലെ ത​ക​ര്‍​ന്ന് വീ​ണ​ത്. ക​ലു​ങ്ക് ത​ക​ര്‍​ന്ന സ​മ​യ​ത്ത് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​ക​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി.

ഇ​തോ​ടെ പാ​ലു​ണ്ട-​മു​ണ്ടേ​രി റൂ​ട്ടി​ല്‍ വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചു. അ​ന്പ​തി​ല​ധി​കം സ്വ​കാ​ര്യ ബ​സു​ക​ളും സ്‌​കൂ​ള്‍ ബ​സു​ക​ളും അ​ട​ക്കം നൂ​റ് ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും നി​ത്യേ​ന ക​ട​ന്നു​പോ​കു​ന്ന റൂ​ട്ടാ​ണി​ത്. 40 വ​ര്‍​ഷം മു​ന്പ് നി​ര്‍​മി​ച്ച ക​ലു​ങ്ക് കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യി. അ​പ​ക​ട മു​ന്ന​റി​യി​പ്പ് കാ​ണി​ച്ചും ക​ലു​ങ്ക് പു​തു​ക്കി പ​ണി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും നി​ര​വ​ധി ത​വ​ണ നാ​ട്ടു​കാ​ര്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

എ​ന്നാ​ല്‍ യാ​തൊ​രു ന​ട​പ​ടി​മു​ണ്ടാ​യി​ല്ല. സം​ര​ക്ഷ​ണ​ഭി​ത്തി​യ​ട​ക്ക​മാ​ണ് ക​ലു​ങ്ക് പാ​ടെ ത​ക​ര്‍​ന്നി​രി​ക്കു​ന്ന​ത്.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യേ​ഗ​സ്ഥ​ര്‍ റി​ബ​ണ്‍ കെ​ട്ടി ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചു. ചു​ങ്ക​ത്ത​റ​യി​ല്‍ നി​ന്ന് പോ​ത്തു​ക​ല്‍ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ പൂ​ക്കോ​ട്ടു​മ​ണ്ണ സു​ല്‍​ത്താ​ന്‍​പ​ടി വ​ഴി​യും എ​ട​ക്ക​ര​യി​ല്‍ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ന​ല്ലം​ത​ണ്ണി മ​ണ​ക്കാ​ട് വ​ഴി​യോ കൗ​ക്കാ​ട് വ​ഴി​യോ യാ​ത്ര ചെ​യ്യ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.