കേ​ൾ​വി പ​രി​ശോ​ധ​ന ക്യാ​മ്പ് ന​ട​ത്തി
Sunday, September 8, 2024 5:08 AM IST
പു​ലാ​മ​ന്തോ​ൾ: പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്തും കു​ടും​ബ​ശ്രീ സി​ഡി​എ​സും ജി​ആ​ർ​സി​യും അ​ഞ്ച​ൽ കേ​ൾ​വി പ​രി​ശോ​ധ​ന കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ കേ​ൾ​വി പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​മോ​ഹ​ന​ൻ പ​ന​ങ്ങാ​ട് നി​ർ​വ​ഹി​ച്ചു.

വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ടി. ​സാ​വി​ത്രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ വി. ​പി. ജി​ഷ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എം.​ടി. ന​സീ​റ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ എ​ൻ. പി. ​റാ​ബി​യ, സി​നി​ജ, പി. ​ടി. പ്ര​മീ​ള, കു​ടും​ബ​ശ്രീ സി​ഡി​എ​സ് മെ​മ്പ​ർ​മാ​ർ, അ​ക്കൗ​ണ്ട​ന്‍റ് തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു.