കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് സി​പി​എം മാ​ര്‍​ച്ച് നടത്തി
Saturday, September 7, 2024 5:02 AM IST
കാ​ളി​കാ​വ്: പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് സി​പി​എം കാ​ളി​കാ​വ് ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ഹു​ജ​ന മാ​ര്‍​ച്ച് ന​ട​ത്തി. പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ എ​തി​ര്‍​പ്പു​ണ്ടാ​യി​ട്ടും പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി ഇ-​ടെ​ന്‍​ഡ​ര്‍ സം​വി​ധാ​ന​ത്തെ അ​ട്ടി​മ​റി​ച്ചു, പ​ക​രം അ​ക്ര​ഡി​റ്റ​ഡ് ഏ​ജ​ന്‍​സി​ക്ക് ക​രാ​ര്‍ പ്ര​വൃ​ത്തി ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കി.

ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷം മാ​ത്രം 46 പ​ദ്ധ​തി​ക​ളി​ല്‍ 74 പ്ര​വൃ​ത്തി​ക​ള്‍​ക്കാ​യി 3.82 കോ​ടി രൂ​പ​യു​ടെ ക​രാ​ര്‍ ഈ ​സ്വ​കാ​ര്യ ഏ​ജ​ന്‍​സി​ക്ക് ന​ല്‍​കി. ഇ​തി​ലൂ​ടെ ഒ​രു കോ​ടി രൂ​പ​യോ​ളം രൂ​പ പ​ഞ്ചാ​യ​ത്തി​ന് ന​ഷ്ട​മു​ണ്ടാ​യി എ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം.

മ​ല​യോ​ര ഹൈ​വേ​യി​ലെ നി​ര്‍​മാ​ണ​ത്തി​ന് വീ​തി​ക്കാ​വ​ശ്യ​മാ​യ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കാ​യി​ല്ല. ഇ​ത് സം​സ്ഥാ​ന പാ​ത​യു​ടെ വീ​തി കു​റ​യു​ന്ന​തി​ന് കാ​ര​ണ​മാ​യി. പൊ​തു​ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ളി​ല്‍ ഭ​ര​ണ​സ​മി​തി വി​മു​ഖ​ത കാ​ണി​ക്കു​ന്നു എ​ന്നി​വ​യും ഉ​ന്ന​യി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്.

സി​പി​എം നി​ല​മ്പൂ​ര്‍ ഏ​രി​യാ സെ​ക്ര​ട്ട​റി ഇ. ​പ​ത്മാ​ക്ഷ​ന്‍ പ്ര​തി​ഷേ​ധ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യാ ക​മ്മി​റ്റി അം​ഗം എ​ന്‍. എം. ​ഷ​ഫീ​ഖ്, പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​സു​ഫി​യാ​ന്‍, ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ഫൈ​സ​ല്‍ കൊ​ല്ലാ​ര​ന്‍, പി. ​റി​യാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.