ദാ​രി​ദ്ര്യ നി​ര്‍​മാ​ർജ​ന ന​ഗ​ര​മാ​ക്കി നി​ല​മ്പൂ​രി​നെ മാ​റ്റ​ണം: മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന്‍
Monday, July 29, 2024 5:12 AM IST
നി​ല​മ്പൂ​ര്‍: സം​സ്ഥാ​ന​ത്തെ ആ​ദ്യ സ​മ്പൂ​ര്‍​ണ ദാ​രി​ദ്ര്യ നി​ര്‍​മാ​ര്‍​ജ​ന പ​ട്ട​ണ​മാ​യി നി​ല​മ്പൂ​രി​നെ മാ​റ്റ​ണ​മെ​ന്ന് കാ​യി​ക​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന്‍. യു​നെ​സ്കോ ലേ​ണിം​ഗ് സി​റ്റി നി​ല​മ്പൂ​ര്‍ കോ​ണ്‍​ക്ലേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​നെ​സ്കോ ലേ​ണിം​ഗ് സി​റ്റി വി​ഭാ​വ​നം ചെ​യ്യു​ന്ന വി​ദ്യാ​ഭ്യ​സം, തൊ​ഴി​ല്‍ തു​ട​ങ്ങി​യ​വ​ക്ക് ആ​ദ്യം വേ​ണ്ട​ത് ദാ​രി​ദ്ര്യ നി​ര്‍​മാ​ര്‍​ജ​ന​മാ​ണ്. രാ​ജ്യ​ത്തെ സ​മ്പൂ​ര്‍​ണ ദാ​രി​ദ്ര്യ നി​ര്‍​മാ​ര്‍​ജ​ന സം​സ്ഥാ​ന​മാ​യി അ​ടു​ത്ത​വ​ര്‍​ഷം കേ​ര​ളം മാ​റു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജ​ന​സം​ഖ്യാ വ​ര്‍​ധ​ന​വി​ന് അ​നു​സ​രി​ച്ച് ന​ഗ​രാ​സൂ​ത്ര​ണ​വും മാ​ലി​ന്യ സം​സ്ക​ര​ണ​വും ന​ട​പ്പാ​ക്കാ​ത്ത​താ​ണ് മാ​ല​ന്യ നി​ര്‍​മാ​ര്‍​ജ​ന​ത്തി​ന് പ്ര​തി​സ​ന്ധി​യാ​കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ത​ന്നെ വ​ലി​യ ടൂ​റി​സം സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​യാ​യ നി​ല​മ്പൂ​രി​ലേ​ക്ക് ആ​ഭ്യ​ന്ത​ര, വി​ദേ​ശ​സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​പ്പി​ക്കാ​ന്‍ പ​ദ്ധ​തി​ക​ള്‍ വേ​ണം. മാ​ല​ന്യ​കൂ​മ്പാ​ര​ങ്ങ​ള്‍ ഉ​ദ്യാ​ന​ങ്ങ​ളാ​ക്കി മാ​റ്റ​ണം.

വി​ക​സ​ന പ​ദ്ധ​തി​ക​ള്‍​ക്ക് കൃ​ത്യ​മാ​യ മു​ന്നൊ​രു​ക്ക​വും കൂ​ട്ടാ​യ ശ്ര​മ​വും വേ​ണ​മെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​ല​മ്പൂ​ര്‍ ന​ഞ്ച​ന്‍​കോ​ഡ് പ​ത​യു​ടെ സ​ര്‍​വേ ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​കും. വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ല്‍ തു​ര​ങ്ക​പാ​ത പ​രി​ഗ​ണി​ക്കു​ന്ന​ത് പ​ദ്ധ​തി​ക്ക് ഗു​ണ​ക​ര​മാ​കും.

കേ​ന്ദ്ര ബ​ജ​റ്റി​ല്‍ തു​ക വ​ക​യി​രു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും സ​ര്‍​വേ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചാ​ല്‍ റെ​യി​ല്‍​വേ തു​ക അ​നു​വ​ദി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും റെ​യി​ല്‍​വേ ചു​മ​ത​ല​കൂ​ടി​യു​ള്ള മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന്‍ പ​റ​ഞ്ഞു. പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ട് മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കി.

രാ​ജ്യം ഇ​പ്പോ​ഴും ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​യി മാ​റി​യി​ട്ടി​ല്ല. ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മെ​ന്ന​ത് പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ഒ​തു​ങ്ങാ​തെ പ്രാ​വ​ര്‍​ത്തി​ക​മാ​ക്ക​ണ​മെ​ന്നും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് തൊ​ഴി​ലും​വ​രു​മാ​ന​വും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ന്‍ മാ​ട്ടു​മ്മ​ല്‍ സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടൂ​റി​സം ഇ​ന്ത്യാ മാ​നേ​ജിം​ഗ് എ​ഡി​റ്റ​ര്‍ കെ.​വി. ര​വി​ശ​ങ്ക​ര്‍, ജെ​എ​സ്എ​സ് ഡ​യ​റ​ക്ട​ര്‍ വി. ​ഉ​മ്മ​ര്‍​കോ​യ, ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ന്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സ്ക​റി​യ ക്നാം​തോ​പ്പി​ല്‍, യു.​കെ. ബി​ന്ദു, സെ​ക്ര​ട്ട​റി ബി​നു​ജി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.