വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Sunday, July 28, 2024 5:35 AM IST
മ​ഞ്ചേ​രി: മു​ന്‍ രാ​ഷ്ട്ര​പ​തി എ.​പി.​ജെ. അ​ബ്ദു​ള്‍​ക​ലാ​മി​ന്‍റെ ഓർമ ദി​ന​ത്തി​ൽ 2023-24 വ​ര്‍​ഷ​ത്തി​ല്‍ വി​വി​ധ പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.

ഉ​മ്മു​ല്‍ ഖു​റ യെ​സൂ​ക്ക് സ്കൂ​ള്‍ കാ​മ്പ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി മ​ല​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​ബ്ദു​റ​ഹി​മാ​ന്‍ കാ​രാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ധാ​ര്‍​മി​ക​മൂ​ല്യ​മു​ള്ള വി​ദ്യാ​ഭ്യാ​സ​ത്തോ​ടൊ​പ്പം സാ​മൂ​ഹി​ക സ​ന്ന​ദ്ധ സേ​വ​ന മേ​ഖ​ല​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യെ​സ് ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ന്‍ എ​ച്ച്ആ​ര്‍ ഡ​യ​റ​ക്ട​ര്‍ ഷം​സു​ദ്ദീ​ന്‍ പാ​ല​പ്പ​റ്റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന പ​രി​പാ​ടി​യി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ഹൈ​ദ​ര​ലി മ​ല​യ​മ്മ, ഷ​റ​ഫു​ദ്ദീ​ന്‍ ത​യ്യി​ല്‍, സി.​കെ.​യു. മൗ​ല​വി മോ​ങ്ങം, സു​ഹൈ​ല്‍ സ​ഖാ​ഫി, സ​വാ​ദ് വ​ള്ളി​ക്കു​ന്ന്, ജാ​ഫ​റ​ലി അ​രീ​ക്കോ​ട്, എ.​എം. റു​ക്കി​യ, പി. ​സു​ബൈ​ദ, മി​ര്‍​ശ, അ​സ്ഹ​റു​ദീ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.