ന​ഗ​ര​സ​ഭാം​ഗ​ത്തി​ന്‍റെ അ​യോ​ഗ്യ​ത: അ​പ്പീ​ല്‍ ത​ള്ളി
Sunday, July 28, 2024 5:35 AM IST
മ​ഞ്ചേ​രി: സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​യോ​ഗ്യ​നാ​ക്കി​യ ന​ഗ​ര​സ​ഭാം​ഗ​ത്തി​ന്‍റെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി സിം​ഗി​ള്‍​ബെ​ഞ്ച് ത​ള്ളി​യ​തി​നെ തു​ട​ര്‍​ന്ന് ന​ല്‍​കി​യ അ​പ്പീ​ല്‍ ഡി​വി​ഷ​ന്‍ ബെ​ഞ്ചും ത​ള്ളി. മ​ഞ്ചേ​രി ന​ഗ​ര​സ​ഭ 49-ാം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ പി. ​വി​ശ്വ​നാ​ഥ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ധി​ക്കെ​തി​രേ ന​ല്‍​കി​യ റി​ട്ട് ഹ​ര്‍​ജി​യാ​ണ് ഇ​ക്ക​ഴി​ഞ്ഞ ജൂ​ണി​ല്‍ ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്.

ഇ​ത് ചോ​ദ്യം ചെ​യ്ത് വി​ശ്വ​നാ​ഥ​ന്‍ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ചി​നെ സ​മീ​പി​ച്ചു. എ​ന്നാ​ല്‍ ഡി​വി​ഷ​ന്‍ ബെ​ഞ്ച് കേ​സ് പ​രി​ശോ​ധി​ക്കു​ക​യും സിം​ഗി​ള്‍ ബെ​ഞ്ച് വി​ധി ശ​രി​യെ​ന്ന് ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.

ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റാ​യും മ​ല​ബാ​ര്‍ ദേ​വ​സ്വം ക്ഷേ​ത്ര ജീ​വ​ന​ക്കാ​ര​നാ​യും സ​ര്‍​ക്കാ​ര്‍ ശ​മ്പ​ളം കൈ​പ്പ​റ്റി​യ​തു വ​ഴി ഇ​ര​ട്ട പ​ദ​വി ആ​നു​കൂ​ല്യ​ങ്ങ​ള്‍ നേ​ടി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 22ന് ​സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വി​ശ്വ​നാ​ഥ​നെ അ​യോ​ഗ്യ​നാ​ക്കി​യ​ത്.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് 2020 ഡി​സം​ബ​റി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​മ്പോ​ള്‍ പി. ​വി​ശ്വ​നാ​ഥ​ന്‍ ക​രു​വ​മ്പ്രം ക​രി​ങ്കാ​ളി​ക്കാ​വ് ക്ഷേ​ത്ര​ത്തി​ലെ വ​ഴി​പാ​ട് ക്ലാ​ര്‍​ക്കാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി​യാ​യ ഫൈ​സ​ല്‍ പാ​ലാ​യി, പി. ​വി​ശ്വ​നാ​ഥ​നെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ല്‍​കി.

ഉ​ട​ന്‍ ജോ​ലി രാ​ജി​വ​ച്ച് വി​ശ്വ​നാ​ഥ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച് വി​ജ​യി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ 2021 അ​വ​സാ​ന​ത്തോ​ടെ അ​ദ്ദേ​ഹം വീ​ണ്ടും ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു. ഇ​തോ​ടെ​യാ​ണ് കൗ​ണ്‍​സി​ല​റെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 49-ാം വാ​ര്‍​ഡി​ലെ വോ​ട്ട​റാ​യ പി. ​മു​ന​വ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്.