നി​ല​മ്പൂ​രി​ല്‍ സ​മ​ര​സം​ഗ​മം ന​ട​ത്തി മു​സ്ലിം​ലീ​ഗ്
Sunday, July 28, 2024 5:35 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ എം​എ​ല്‍​എ പി.​വി. അ​ന്‍​വ​റി​നെ​തി​രേ സ​മ​ര സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് മു​സ്ലിം​ലീ​ഗ്. പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വ​ച്ച് ലീ​ഗ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​അ​ബ്ദു​ള്‍​ഹ​മീ​ദ് എം​എ​ല്‍​എ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന​ല്ല സ്വ​ന്തം ബി​സി​ന​സി​ലാ​ണ് പി.​വി. അ​ന്‍​വ​റി​ന് താ​ല്‍​പ​ര്യ​മെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

മു​സ്ലിംലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. ഇ​ഖ്ബാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത്, മു​സ്ലിം​ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ല്‍ മൂ​ത്തേ​ടം, മ​ച്ചി​ങ്ങ​ല്‍ കു​ഞ്ഞു, കെ.​ടി. കു​ഞ്ഞാ​ന്‍, ജ​സ്മ​ല്‍ പു​തി​യ​റ, കെ.​പി. ജ​ല്‍​സീ​മി​യ, നാ​സ​ര്‍ കാ​ങ്ക​ട, അ​ബ്ദു​ട്ടി പൂ​ള​ക്ക​ല്‍, സ​റീ​ന മു​ഹ​മ്മ​ദാ​ലി, കൊ​മ്പ​ന്‍ ഷം​സു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.