തോ​ടി​ന്‍റെ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന് ന​ട​പ​ടി
Sunday, July 28, 2024 5:35 AM IST
എ​ട​ക്ക​ര: അ​ന​ധി​കൃ​ത​മാ​യി മ​ണ്ണി​ട്ടും കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി നി​ര്‍​മി​ച്ചും തോ​ടി​ന്‍റെ സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തി​യ​തി​നെ​തി​രേ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ന​ട​പ​ടി. ചു​ങ്ക​ത്ത​റ മു​ട്ടി​ക്ക​ട​വി​ല്‍ കെ​എ​ന്‍​ജി റോ​ഡി​ന് സ​മീ​പ​ത്തെ തോ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കാ​ണ് മ​ണ്ണി​ട്ടും കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി കെ​ട്ടി​യും ത​ട​സ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

മ​ഴ പെ​യ്ത​തോ​ടെ സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്കും ക​ട​യി​ലേ​ക്കും കെ​എ​ന്‍​ജി റോ​ഡി​ലേ​ക്കും വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പ​രാ​തി പ​രി​ശോ​ധി​ച്ച പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ന​ധി​കൃ​ത​മാ​യി പ​ഞ്ചാ​യ​ത്ത് തോ​ട് ത​ട​സ​പ്പെ​ടു​ത്തി​യ​താ​യി ക​ണ്ടെ​ത്തി.

എ​തി​ര്‍​ക​ക്ഷി​ക്ക് നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തി​യ​ത് അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​വ സ്ഥി​തി​യി​ലാ​ക്കു​ന്ന​തി​ന് കേ​ര​ള പ​ഞ്ചാ​യ​ത്ത് ബി​ല്‍​ഡിം​ഗ് റൂ​ള്‍ പ്ര​കാ​രം നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടും ഇ​യാ​ളി​ല്‍ നി​ന്ന് ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല. ഇ​തേ​തു​ട​ര്‍​ന്ന് ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷീ​ന​മോ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി തോ​ടി​ന് കു​റു​കെ​യു​ള്ള അ​ന​ധി​കൃ​ത കെ​ട്ട് പൊ​ളി​ച്ചു നീ​ക്കു​ക​യാ​യി​രു​ന്നു.

ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് ബി. ​ശി​വ​ദാ​സ​ന്‍, സീ​നി​യ​ര്‍ ക്ലാ​ര്‍​ക്ക് വി​ന്‍​സെ​ന്‍റ്, ക്ലാ​ര്‍​ക്കു​മാ​രാ​യ കെ.​കെ. മ​നോ​ജ്, മേ​ഘ​പ്ര​കാ​ശ്, കെ. ​ഫ​സ്ന, വി.​കെ. ബി​നു എ​ന്നി​വ​രും സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.