ആ​ന​ക്ക​യം-​തി​രൂ​ര്‍​ക്കാ​ട് റോ​ഡി​ന്‍റെ ശോച​നീ​യാ​വ​സ്ഥ; ഉ​പ​രോ​ധ​വു​മാ​യി യൂ​ത്ത്‌​ലീ​ഗ്
Sunday, July 28, 2024 5:32 AM IST
മ​ങ്ക​ട: മ​ങ്ക​ട​യി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ച് യൂ​ത്ത്‌​ലീ​ഗ്. ആ​ന​ക്ക​യം-​തി​രൂ​ര്‍​ക്കാ​ട് റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​ഞ്ചാ​യ​ത്ത് യൂ​ത്ത്‌​ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​പ​രോ​ധം സം​ഘ​ടി​പ്പി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ മ​തി​യാ​യ ഫ​ണ്ടു​ക​ള്‍ അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ഈ ​റോ​ഡി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്നി​ല്ല.

കാ​ല​വ​ര്‍​ഷ​മാ​യ​തോ​ടെ റോ​ഡി​ന്‍റെ ത​ക​ര്‍​ച്ച പൂ​ര്‍​ണ​മാ​യി​രി​ക്കു​ക​യാ​ണ്. ആ​ന​ക്ക​യം മു​ത​ല്‍ തി​രൂ​ര്‍​ക്കാ​ട് വ​രെ​യു​ള്ള നി​ര​ത്തു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യൂ​ത്ത്‌​ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​പ​രോ​ധ സ​മ​രം മ​ങ്ക​ട മ​ണ്ഡ​ലം മു​സ്ലിം​ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ.​ടി. കു​ഞ്ഞാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത്‌​ലീ​ഗ് പ്ര​സി​ഡ​ന്‍റ് ഷ​ഫീ​ഖ് കു​ന്ന​തൊ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷ​രീ​ഫ് ചു​ണ്ട​യി​ല്‍, പ​ഞ്ചാ​യ​ത്ത് മു​സ്ലിം​ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി. ​കെ. മ​ന്‍​സൂ​ര്‍, മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ. ക​രീം,

മ​ങ്ക​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​അ​സ്ഗ​റ​ലി, മ​ങ്ക​ട മ​ണ്ഡ​ലം യൂ​ത്ത്‌​ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​നീ​സ് വെ​ള്ളി​ല, ജാ​ഫ​ര്‍ വെ​ള്ളേ​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​മ​ര​ത്തി​ന് പ​ഞ്ചാ​യ​ത്ത് യൂ​ത്ത്‌​ലീ​ഗ് നേ​താ​ക്ക​ളാ​യ പി.​പി. ഷ​ഫീ​ര്‍, യു.​പി. ഷ​ഫീ​ര്‍, കെ. ​അ​ഫീ​ദ്, കെ. ​ഇ​ഖ്ബാ​ല്‍, പി.​ടി. ഷ​രീ​ഫ്, കെ.​ടി. ഷാ​ഫി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.