"മു​സ്ലിം​ലീ​ഗ് വി​മ​ത​ര്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി വേ​ണം’
Sunday, July 28, 2024 5:32 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: മു​സ്ലിം​ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നി​ര്‍​ദേ​ശം ലം​ഘി​ച്ച് ഗു​രു​ത​ര അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് പാ​ര്‍​ട്ടി പു​റ​ത്താ​ക്കി​യ ആ​ലി​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​ഫ്സ​ല്‍​അ​ലി​ക്കെ​തി​രേ നേ​തൃ​ത്വ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​ത്തി​ല്‍ മു​സ്ലിം​ലീ​ഗ് അ​വ​തി​ര​പ്പി​ച്ച അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ എ​തി​ര്‍​ത്ത അം​ഗ​ങ്ങ​ള്‍​ക്കെ​തി​രേ സം​ഘ​ട​നാ​പ​ര​മാ​യ അ​ച്ച​ട​ക്ക​ന​ട​പ​ടി​യും പാ​ര്‍​ട്ടി വി​പ്പ് ലം​ഘി​ച്ച​തി​ന് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്വം റ​ദ്ദാ​ക്കു​ന്ന​തി​നു​ള്ള നി​യ​മ​ന​ട​പ​ടി​യും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പെ​രി​ന്ത​ല്‍​മ​ണ്ണ മ​ണ്ഡ​ലം മു​സ്ലിം​ലീ​ഗ് നേ​താ​ക്ക​ള്‍ സം​സ്ഥാ​ന- ജി​ല്ലാ നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കു​റ​ച്ചു​പേ​ര്‍ സ്ഥാ​ന​മാ​ന​ങ്ങ​ള്‍​ക്കും മോ​ഹ​ന​വാ​ഗ്ദാ​ന​ങ്ങ​ള്‍​ക്കും വേ​ണ്ടി കാ​ലു​മാ​റി സി​പി​എ​മ്മി​ന്‍റെ പി​ന്തു​ണ​യോ​ടെ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ എ​തി​ര്‍​ത്ത് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ ക​ള്ളം​പ​റ​ഞ്ഞ് തെ​റ്റി​ധ​രി​പ്പി​ക്കാ​മെ​ന്ന് ക​രു​തേ​ണ്ടെ​ന്നും അ​ത്ത​ര​ക്കാ​രെ തു​റ​ന്ന് കാ​ട്ടു​മെ​ന്നും പ​ഞ്ചാ​യ​ത്തി​ലും മ​ണ്ഡ​ല​ത്തി​ലും പാ​ര്‍​ട്ടി ശ​ക്തി​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ, മ​ണ്ഡ​ലം മു​സ്ലിം​ലീ​ഗ് പ്ര​സി​ഡ​ന്‍റ് എ.​കെ.​നാ​സ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്. അ​ബ്ദു​സ​ലാം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ. ​കെ. മു​സ്ത​ഫ, ട്ര​ഷ​റ​ര്‍ നാ​ല​ക​ത്ത് ഷൗ​ക്ക​ത്ത് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.