ചെ​ളി​വെ​ള്ള​ത്തി​ല്‍ കു​ത്തി​യി​രു​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം
Sunday, July 28, 2024 5:32 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള റോ​ഡ് ചെ​ളി​ക്കു​ള​മാ​യ​തോ​ടെ ചെ​ളി​വെ​ള്ള​ത്തി​ല്‍ കു​ത്തി​യി​രു​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ​മ​രം ന​ട​ത്തി. നി​ല​മ്പൂ​ര്‍ മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ചു. ചെ​ളി​ക്കു​ള​മാ​യി​ട്ടും റോ​ഡ് ന​ന്നാ​ക്കാ​ന്‍ ന​ട​പ​ടി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ്യ​ത്യ​സ്ത സ​മ​ര​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് എ​ത്തി​യ​ത്. ന​ഗ​ര​സ​ഭ വ​നി​താ ക​ണ്‍​സി​ല​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ റോ​ഡി​ലെ ചെ​ളി​യി​ല്‍ ഇ​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.

"ഇ​താ​ണോ യു​നെ​സ്കോ ലേ​ർ​ണിം​ഗ് സി​റ്റി മാ​തൃ​ക' എ​ന്ന ബോ​ര്‍​ഡ് പി​ടി​ച്ചാ​യി​രു​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ഇ​രി​പ്പ് സ​മ​രം. മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള മാ​ര്‍​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. സ​മ​രം നി​ല​മ്പൂ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പാ​ലോ​ളി മെ​ഹ​ബൂ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​നി​സി​പ്പ​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സൈ​ഫു ഏ​നാ​ന്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​എം.​എ​സ്. ആ​സി​ഫ്, എ.​പി.​അ​ര്‍​ജു​ന​ന്‍, മു​നി​സി​പ്പ​ല്‍ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ഷെ​റി ജോ​ര്‍​ജ്, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഷൈ​ജി​മോ​ള്‍, ശ്രീ​ജ വെ​ട്ട​ത്തേ​ഴ​ത്ത്, റ​സി​യ അ​ള്ളം​മ്പാ​ടം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.