അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി നിര്‍മിക്കുന്ന ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളിലൂടെയും സ്കൂളുകളിലൂടെയും പുസ്തകവണ്ടിയുമായി സഞ്ചരിച്ച് പുസ്തകങ്ങള്‍ ശേഖരിച്ചു.
രണ്ടു ദിനങ്ങളിലായി നടന്ന പരിപാടി സമാപിച്ചു. വലിയ സ്വീകാര്യതയാണ് സ്കൂളുകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും പുസ്തകവണ്ടിക്ക് ലഭിച്ചത്. പ്രയാണത്തിന്റെ ഫ്ലാഗ് ഓഫ് മഞ്ഞളാംകുഴി അലി എംഎല്‍എ നിര്‍വഹിച്ചു.
തുടക്കം തിരൂര്‍ക്കാട് ഹൈസ്കൂളിലും തുടര്‍ന്ന് തിരൂര്‍ക്കാട് എഎംഎല്‍പി സ്കൂള്‍, അന്വാര് ഇംഗ്ലീഷ് സ്കൂള്‍, മണ്ണാറമ്പ് എഎംഎല്‍പി സ്കൂള്‍, മണ്ണാറമ്പ അങ്കണവാടി, മേലേഅരിപ്ര മേല്‍മുറി എഎംഎല്‍പി സ്കൂള്‍, എറാന്തോട് എഎംഎല്‍പി സ്കൂള്‍ എന്നീ വിദ്യാലയങ്ങളിലൂടെയും എംഇഎസ് മെഡിക്കല്‍ കോളജ്,
സെന്റ് മേരീസ് കോളജ് പുത്തനങ്ങാടി, പിടിഎംയുപി സ്കൂള്‍ പുത്തനങ്ങാടി, ഗവണ്മെന്റ് ജിഎല്‍പി സ്കൂള്‍ പുത്തനങ്ങാടി, എഎംഎല്‍പി സ്കൂള്‍ പരിയാപുരം, സെന്റ് മേരീസ് ഹൈസ്കൂള്‍ പരിയാപുരം, എഎംഎല്‍പി സ്കൂള്‍ വെസ്റ്റ്കല്ലിങ്ങല്, എഎംഎല്‍പി സ്കൂള്‍ ചെരക്കാപറമ്പ് ഈസ്റ്റ്, വഴിപ്പാറ സെന്റര്‍ തുടങ്ങിയ വിദ്യാലയങ്ങളിലൂടെയും വിവിധ കേന്ദ്രങ്ങളിലൂടെയും പ്രയാണം നടത്തി.
അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ് ഷബീര്‍ കറുമുക്കില്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ വാക്കാട്ടില്‍ സുനില്‍ബാബു, ഫൗസിയ തവളേങ്ങല്‍, അംഗങ്ങളായ ജസീന അംഗക്കാടന്, സ്വാലിഹ നൗഷാദ്, പി.പി. ഷിഹാബ്, ടി. രത്നകുമാരി, കെ.ടി. അന്‍വര്‍, ബഷീര്‍ തൂമ്പലക്കാടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.