ബൈ​ബി​ൾ സ്നേ​ഹ​ത്തി​ന്‍റെ പ്ര​ത്യ​യ​ശാ​സ്ത്രം : റ​വ.​ഡോ. സി.​ ഐ. ഡേ​വി​ഡ് ജോ​യ്
Sunday, November 17, 2024 7:03 AM IST
തി​രു​വ​ന​ന്ത​പു​രം: സം​ഘ​ർ​ഷ​ങ്ങ​ളു​ടെ മ​ധ്യേ സ​മാ​ധാ​ന സ​ന്ദേ​ശ​വും വെ​റു​പ്പും വി​ദ്വേ​ഷ​വും നി​റ​ഞ്ഞു നി​ൽ​ക്കു​ന്നി​ട​ത്ത് ക​രു​ത​ലി​ന്‍റെയും സ്നേ​ഹ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​വും അ​ടി​ച്ച​മ​ർ​ത്ത​ലും പീ​ഡ​ന​വും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും ന​ട​ക്കു​ന്നി​ട​ത്ത് പ്ര​തി​രോ​ധ​ത്തി​ന്‍റെ​യും വി​മോ​ച​ന​ത്തി​ന്‍റെ​യും സ​ന്ദേ​ശ​വും പ്ര​ഘോ​ഷി​ക്കു​ന്ന​താ​ണ് വി​ശു​ദ്ധ ബൈ​ബി​ളി​ന്‍റെ ഉ​ള്ള​ട​ക്ക​മെ​ന്ന് ക​ണ്ണ​മ്മൂ​ല ഐ​ക്യ വൈ​ദി​ക സെ​മി​നാ​രി പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. സി.​ഐ ഡേ​വി​ഡ് ജോ​യ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സെ​മി​നാ​രി​യി​ൽ ന​ട​ന്നു​വ​രു​ന്ന സൊ​സൈ​റ്റി ഓ​ഫ് ബി​ബ്ലി​ക്ക​ൽ സ്റ്റ​ഡീ​സ് ദ്വി​ദി​ന ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡോ. ​കെ.​ജേ​സു​ര​ത്നം, ഡോ.​ലൈ​ല വി​ജ​യ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ഇ​ന്ത്യ​യി​ലെ വി​വി​ധ സ​ഭാ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട സെ​മി​നാ​രി​ക​ളി​ൽ നി​ന്നു​ള്ള ഫാ​ക്ക​ൽ​റ്റി അം​ഗ​ങ്ങ​ളും ഗ​വേ​ഷ​ക​രു​മു​ൾ​പ്പെ​ടെ 200 ല​ധി​കം പ്ര​തി​നി​ധി​ക​ൾ ശി​ൽ​പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്തു.