ജ്യോ​തി​ഷ പ​ണ്ഡി​ത​ൻ പൂ​ഞ്ഞാ​ർ മി​ത്ര​ൻ ന​ന്പൂ​തി​രി​പ്പാ​ട് അ​ന്ത​രി​ച്ചു
Saturday, November 16, 2024 10:28 PM IST
തി​രു​വ​ന​ന്ത​പു​രം: ജ്യോ​തി​ഷ പ​ണ്ഡി​ത​ൻ പൂ​ഞ്ഞാ​ർ മി​ത്ര​ൻ ന​ന്പൂ​തി​രി​പ്പാ​ട് (96) അ​ന്ത​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടു മ​ണി​യോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. നെ​ട്ട​യം മ​ണി​ക​ണ്ഠേ​ശ്വ​ര​ത്തു​ള്ള മ​ക​ളു​ടെ വ​സ​തി​യി​ൽനി​ന്നു മൃ​ത​ദേ​ഹം ഇ​ന്നു പു​ല​ർ​ച്ചെ ജന്മനാ​ടാ​യ തൃ​പ്പൂ​ണി​ത്തു​റ എ​രൂ​രി​ലെ എ​ളം​പ്ര​ക്കോ​ട​ത്തു മ​ന​യി​ൽ കൊ​ണ്ടു​വ​രും. 11 മ​ണി​യോ​ടെ ത​റ​വാ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും.

ഭാ​ര്യ: പൂ​ഞ്ഞാ​ർ കോ​വി​ല​ക​ത്ത് പ​രേ​ത​യാ​യ ഭ​വാ​നി​ത്ത​ന്പു​രാ​ട്ടി. മ​ക്ക​ൾ: മ​ഞ്ജു​ള വ​ർ​മ (കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക്), അ​ജ​യ​വ​ർ​മ രാ​ജ (ഏ​ഷ്യാ​നെ​റ്റ്), ര​ഞ്ജി​നി വ​ർ​മ. മ​രു​മ​ക്ക​ൾ: മോ​ഹ​ന​വ​ർ​മ (പാ​ലി​യേ​ക്ക​ര കൊ​ട്ടാ​രം, തി​രു​വ​ല്ല), ര​സി​കാ​വ​ർ​മ (പൂ​ക്കോ​ട്ടു മ​ഠം, ഇ​ട​പ്പ​ള്ളി), ശി​വ​പ്ര​സാ​ദ് വ​ർ​മ (റി​ട്ട.​ എ​ഫ്ആ​ർ​സി​ടി, കൊ​ടു​ങ്ങ​ല്ലൂ​ർ കോ​വി​ല​കം).

മി​ത്ര​ൻ ന​ന്പൂ​തി​രി​പ്പാ​ട് പ്ര​മു​ഖ​രു​ടെ ജ്യോ​തി​ഷ ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്നു. സി​നി​മ, സാ​ഹി​ത്യം, രാ​ഷ്ട്രീ​യം തു​ട​ങ്ങി​യ രം​ഗ​ത്തു​ള്ള പ്ര​മു​ഖ​ർ മി​ത്ര​ൻ ന​ന്പൂ​തി​രി​പ്പാ​ടി​ന്‍റെ സ​ന്ദ​ർ​ശ​ക​രാ​യി​രു​ന്നു. കെ.​ജെ. യേ​ശു​ദാ​സ് ആ​ദ്യ​കാ​ലം മു​ത​ൽ ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ പൂ​ഞ്ഞാ​റി​ൽ എ​ത്തി​യി​രു​ന്നു.

മി​ത്ര​ൻ ന​ന്പൂ​തി​രി​പ്പാ​ടി​ന്‍റെ​യും ഭ​വാ​നി ത​ന്പു​രാ​ട്ടി​യു​ടെ​യും ശി​ഷ്യ​രി​ൽ ഒ​രാ​ളാ​ണ് കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​ന്പൂ​തി​രി. സ്വ​ദേ​ശം തൃ​പ്പൂ​ണി​ത്തു​റ​യാ​യി​രു​ന്നു​വെ​ങ്കി​ലും പൂ​ഞ്ഞാ​ർ കാ​ഞ്ഞി​ര​മ​റ്റം കൊ​ട്ടാ​ര​ത്തി​ലെ ഭ​വാ​നി ത​ന്പു​രാ​ട്ടി​യെ 1956ൽ ​വി​വാ​ഹം ക​ഴി​ച്ച​തോ​ടെ പൂ​ഞ്ഞാ​റ്റി​ലാ​യി താ​മ​സം.