ഭാ​ര്യ​യു​ടെ കൈ ​അ​ടി​ച്ചു പൊ​ട്ടി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
Monday, July 1, 2024 6:36 AM IST
നെ​ടു​മ​ങ്ങാ​ട് : ഭാ​ര്യ​യു​ടെ കൈ ​അ​ടി​ച്ചു പൊ​ട്ടി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. വെ​ള്ള​നാ​ട് വെ​ളി​യ​ന്നൂ​ർ കാ​രി​ക്കോ​ണം മാ​ന​സം വീ​ട്ടി​ൽ ബി.​അ​ജീ​ഷ് കു​മാ​റി​നെ (48) ആ​ണ് ആ​ര്യ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 28ന് ​വൈ​കി​ട്ട് ആ​റി​നാ​ണ് ര​മ​യെ ഭ​ർ​ത്താ​വ് അ​ജീ​ഷ് ആ​ക്ര​മി​ച്ച​ത്. ര​മ വീ​ട്ടു​ജോ​ലി​ക്ക് പോ​യ​തി​നാ​ൽ ഭ​ർ​ത്താ​വി​ന് ഭ​ക്ഷ​ണം പാ​കം ചെ​യ്ത് ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഒ​ടി​ഞ്ഞു കി​ട​ന്ന ത​ടി​മേ​ശ​യു​ടെ കാ​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​തി ര​മ​യെ ആ​ക്ര​മി​ച്ച​ത്.