ബി​ജെ​പി നേ​താ​വി​ന്‍റെ വീ​ട് ആ​ക്ര​മി​ച്ച ര​ണ്ടം​ഗ സം​ഘം പി​ടി​യി​ൽ
Monday, July 1, 2024 6:36 AM IST
പേ​രൂ​ർ​ക്ക​ട: ബി​ജെ​പി നേതാ വിന്‍റെ വീ​ട് ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടം​ഗ​സം​ഘം പി​ടി​യി​ൽ. കു​ട​പ്പ​ന​ക്കു​ന്ന് ഇ​ര​പ്പു​ഴി ല​ക്ഷം​വീ​ട് കോ​ള​നി സ്വ​ദേ​ശി ശ​ര​ത്ത് (18), മു​ക്കോ​ല സ്വ​ദേ​ശി വി​ഷ്ണു (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ പ്ര​തി​ക​ൾ ഏ​രി​യാ സെ​ക്ര​ട്ട​റി ബി​നു ഭാ​സ്ക​റി​ന്‍റെ വീ​ടാ​ണ് ആ​ക്ര​മി​ച്ച​ത്. മു​ൻ വൈ​രാ​ഗ്യ​മാ​യി​രു​ന്നു കാ​ര​ണം. കു​റ​ച്ചു​നാ​ൾ മു​മ്പ് മു​ക്കോ​ല​യി​ൽ ശ​ര​ത്ത് ഉ​ൾ​പ്പെ​ട്ട സം​ഘം ബോം​ബ് നി​ർ​മി​ക്കു​ന്ന​തി​നി​ടെ ഒ​രാ​ളു​ടെ കൈ​പ്പ​ത്തി അ​റ്റു​പോ​യി​രു​ന്നു.

ആ ​കേ​സി​ലും മ​ണ്ണ​ന്ത​ല പെ​ട്രോ​ൾ പ​മ്പ് ആ​ക്ര​മ​ണ കേ​സി​ലും പ്ര​തി​യാ​ണ് ശ​ര​ത്ത്. ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ളെ മ​ണ്ണ​ന്ത​ല സി​ഐ​യും സം​ഘ​വും ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.