ക്ലി​ഫ് ഹൗ​സ് വ​ള​പ്പി​ലെ പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂം ​ന​വീ​ക​രി​ക്കു​ന്നു
Monday, July 1, 2024 6:26 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ്ഹൗ​സ് വ​ള​പ്പി​ലെ പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂം ​ന​വീ​ക​രി​ക്കു​ന്നു. 20 ല​ക്ഷം രൂ​പ ചെ​ല​വി​ലു​ള്ള ക​ണ്‍​ട്രോ​ള്‍ റൂം ​ന​വീ​ക​ര​ണ​ത്തി​നു​ള്ള ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ചു.

മൂ​ന്നു മാ​സ​ത്തി​ന​കം നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് നി​ര്‍​ദേ​ശം. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ഭ്യ​ന്ത​ര അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് ക​ണ്‍​ട്രോ​ള്‍ റൂം ​ന​വീ​ക​ര​ണ​ത്തി​നു നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

ക്ലി​ഫ് ഹൗ​സ് വ​ള​പ്പി​ല്‍ പു​തി​യൊ​രു ക​ണ്‍​ട്രോ​ള്‍ റൂം ​കെ​ട്ടി​ടം പ​ണി​യു​ന്ന​ത് ക്ലി​ഫ്ഹൗ​സി​ന്‍റെ പൈ​തൃ​ക സൗ​ന്ദ​ര്യ​ത്തി​നു ഭം​ഗം വ​രു​ത്തു​മെ​ന്ന​തി​നാ​ലാ​ണ് നി​ല​വി​ലെ ക​ണ്‍​ട്രോ​ള്‍ റൂം ​ന​വീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

വാ​ഹ​ന പാ​ര്‍​ക്കിം​ഗ് സം​വി​ധാ​നം ഉ​ള്‍​പ്പെ​ടെ​യാ​ണ് ന​വീ​ക​ര​ണം. ത​റ​യോ​ട് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ളാ​ണ് ന​ട​ത്തു​ക. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ഡി​സൈ​ന്‍ വി​ഭാ​ഗ​മാ​ണ് രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത്.