മു​ന​മ്പ​ത്തേ​ത് വ​ഖ​ഫ് ഭൂ​മി​യ​ല്ലെ​ന്ന് ഷം​ഷാ​ദ് ഹു​സൈ​ന്‍
മു​ന​മ്പ​ത്തേ​ത് വ​ഖ​ഫ് ഭൂ​മി​യ​ല്ലെ​ന്ന് ഷം​ഷാ​ദ് ഹു​സൈ​ന്‍
Sunday, December 22, 2024 2:06 AM IST
കൊ​​​​ച്ചി: മു​​​​ന​​​​മ്പ​​​​ത്തെ ത​​​​ര്‍​ക്ക​​​​ഭൂ​​​​മി വ​​​​ഖ​​​​ഫി​​​​ന്‍റേ​​​​ത​​​​ല്ലെ​​​​ന്ന് അ​​​​ബ്‌​​​ദു​​​​ള്‍ സ​​​​ത്താ​​​​ര്‍ ഹാ​​​​ജി മൂ​​​​സാ സേ​​​​ട്ടി​​​​ന്‍റെ ചെ​​​​റു​​​​മ​​​​ക​​​​ള്‍ ഷം​​​​ഷാ​​​​ദ് ഹു​​​​സൈ​​​​ന്‍ സേ​​​​ട്ട്.

മു​​​​ന​​​​മ്പ​​​​ത്തെ ഭൂ​​​​മി മു​​​​ത്ത​​​​ച്ഛ​​​​നാ​​​​യ സ​​​​ത്താ​​​​ര്‍ സേ​​​​ട്ടി​​​​ന് തി​​​​രു​​​​വി​​​​താ​​​​കൂ​​​​ര്‍ രാ​​​​ജാ​​​​വ് പാ​​​​ട്ട​​​​ത്തി​​​​നു ന​​​​ല്‍​കി​​​​യ​​​​താ​​​​ണെ​​​​ന്നും ഈ ​​​​പാ​​​​ട്ട​​​​ഭൂ​​​​മി എ​​​​ങ്ങ​​​നെ പി​​​​ന്തു​​​​ട​​​​ര്‍​ച്ചാ​​​​വ​​​​കാ​​​​ശ​​​​ഭൂ​​​​മി​​​​യാ​​​​യി മാ​​​​റ്റാ​​​​ന്‍ ക​​​​ഴി​​​​യു​​​​മെ​​​​ന്ന​​​​ത​​​​ട​​​​ക്കം അ​​​​ന്വേ​​​​ഷ​​​​ണ​​​പ​​​​രി​​​​ധി​​​​യി​​​​ല്‍ കൊ​​​​ണ്ടു​​​​വ​​​​ര​​​​ണ​​​​മെ​​​​ന്നും ഷം​​​​ഷാ​​​​ദ് പ​​​​റ​​​​ഞ്ഞു.

ശ​​​​രി​​​​യ​​​​ത്ത് നി​​​​യ​​​​മ​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് അ​​​​ന​​​​ന്ത​​​​രാ​​​​വ​​​​കാ​​​​ശി​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കെ ഒ​​​​രാ​​​​ളു​​​​ടെ സ്വ​​​​ത്തി​​​​ന്‍റെ മൂ​​​​ന്നി​​​​ലൊ​​​ന്നു മാ​​​​ത്ര​​​​മേ വ​​​​ഖ​​​​ഫ് ചെ​​​​യ്യാ​​​​നാ​​​​കൂ. എ​​​​ന്നി​​​​രി​​​​ക്കെ മു​​​​ന​​​​മ്പ​​​​ത്തെ മൊ​​​​ത്തം ഭൂ​​​​മി എ​​​​ങ്ങ​​​​നെ വ​​​​ഖ​​​​ഫ് ചെ​​​​യ്യാ​​​​നാ​​​​കു​​​​മെ​​​​ന്ന് ഷം​​​​ഷാ​​​​ദ് ഹു​​​​സൈ​​​​ന്‍ ചോ​​​​ദി​​​​ച്ചു. മു​​​​ന​​​​മ്പം ഭൂ​​​​മി ഇ​​​​ട​​​​പാ​​​​ടു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സു​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ നി​​​​ര​​​​വ​​​​ധി തെ​​​​ളി​​​​വു​​​​ക​​​​ള്‍ കൈ​​​​വ​​​​ശ​​​​മു​​​​ണ്ടെ​​​​ന്നും അ​​​​വ​​​​ര്‍ പ​​​​റ​​​​ഞ്ഞു.


അ​​​​തേ​​​​സ​​​​മ​​​​യം, ഷം​​​​ഷാ​​​​ദി​​​​ന്‍റെ വ​​​​ല​​​​തു​​​​കൈ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത് മു​​​​ന​​​​മ്പം വി​​​​ഷ​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കാ​​​​ര്യ​​​​ങ്ങ​​​​ള്‍ സം​​​​സാ​​​​രി​​​​ച്ച​​​​തി​​​​ന്‍റെ പ്ര​​​​തി​​​​കാ​​​​ര​​​​മാ​​​​ണെ​​​​ന്നും ഇ​​​​വ​​​​ര്‍​ക്കു പോ​​​​ലീ​​​​സ് സം​​​​ര​​​​ക്ഷ​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും യു​​​​ണൈ​​​​റ്റ​​​​ഡ് ക്രി​​​​സ്ത്യ​​​​ന്‍ കൗ​​​​ണ്‍​സി​​​​ല്‍ വൈ​​​​സ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ കെ​​​​ന്ന​​​​ഡി ക​​​​രി​​​​മ്പി​​​​ന്‍​കാ​​​​ലാ​​​​യി​​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മു​​​​ന​​​​മ്പം വി​​​​ഷ​​​​യം സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഇ​​​​രു​​​​വ​​​​രും പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.