സൊ​​സൈ​​റ്റി​​ക്കു മു​​ന്നി​​ൽ വ്യാ​പാ​രി ജീവനൊടുക്കിയ സംഭവം; അ​ന്വേ​ഷ​ണ​ത്തി​നു പ്ര​ത്യേ​ക സം​ഘം
സൊ​​സൈ​​റ്റി​​ക്കു മു​​ന്നി​​ൽ വ്യാ​പാ​രി ജീവനൊടുക്കിയ സംഭവം; അ​ന്വേ​ഷ​ണ​ത്തി​നു പ്ര​ത്യേ​ക സം​ഘം
Sunday, December 22, 2024 2:06 AM IST
ക​​ട്ട​​പ്പ​​ന: ക​​ട്ട​​പ്പ​​ന​​യി​​ലെ വ്യാ​​പാ​​രി മു​​ള​​ങ്ങാ​​ശേ​​രി​​ൽ സാ​​ബു തോ​​മ​​സ് ക​​ട്ട​​പ്പ​​ന റൂ​​റ​​ൽ ഡെ​​വ​​ല​​പ്മെ​​ന്‍റ് സൊ​​സൈ​​റ്റി​​ക്കു മു​​ന്നി​​ൽ ജീ​​വ​​നൊ​​ടു​​ക്കി​​യ സം​​ഭ​​വം അ​​ന്വേ​​ഷി​​ക്കാ​​ൻ ഇ​​ടു​​ക്കി ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി ടി.​​കെ. വി​​ഷ്ണു പ്ര​​ദീ​​പ് ഒ​​ന്പ​​തം​​ഗ പ്രത്യേക സം​​ഘ​​ത്തെ നി​​യോ​​ഗി​​ച്ചു.

ക​​ട്ട​​പ്പ​​ന, ത​​ങ്ക​​മ​​ണി ഇ​ൻ​സ്പെ​ക്‌​ട​ർ​മാ​രാ​യ ടി.​​സി. മു​​രു​​ഗ​​ൻ, എം.​​പി. എ​​ബി, ക​​ട്ട​​പ്പ​​ന എ​​സ്ഐ​​മാ​​രാ​​യ എ​​ബി ജോ​​ർ​​ജ്, സി.​​ഡി. മ​​നോ​​ജ്, സി​​പി​​ഒ സി​​നോ​​ജ്, എ​​എ​​സ്ഐ എം.​​എ​​സ്. സ​​തീ​​ഷ്കു​​മാ​​ർ, എ​​സ് സി​​പി​​ഒ വി.​​എം. ശ്രീ​​ജി​​ത്ത്, സി​​പി​​ഒ ജി​​ഷ മാ​​ത്യു, സി​​പി​​ഒ നി​​തി​​ൽ വി​​ൻ​​സ​​ന്‍റ് എ​​ന്നി​​വ​​രാ​​ണ് സം​​ഘ​​ത്തി​​ലു​​ള്ള​​ത്. പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണസം​​ഘം സാ​​ബു​​വി​​ന്‍റെ വീ​​ട്ടി​​ലെ​​ത്തി ഭാ​​ര്യ​​യു​​ടെ​​യും മ​​റ്റും മൊ​​ഴി​​യെ​​ടു​​ത്തു.

ബാ​​ങ്കി​​ൽ നി​​ക്ഷേ​​പി​​ച്ച തു​​ക ഒ​​രി​​ക്ക​​ലും കൃ​​ത്യ​​മാ​​യി തി​​രി​​കെ ല​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ന്നും ഇ​​നി​​യും 15 ല​​ക്ഷം രൂ​​പ​​യോ​​ളം ല​​ഭി​​ക്കാ​​നു​​ണ്ടെ​ന്നും ​ഭാ​​ര്യ മേ​​രി​​ക്കു​​ട്ടി പ​​റ​​ഞ്ഞു. ബാ​​ങ്കി​​ലെ​​യും ബാ​​ങ്ക് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന കെ​​ട്ടി​​ട​​ത്തി​​നു (സാ​​ബു തൂ​​ങ്ങി മ​​രി​​ച്ച കെ​​ട്ടി​​ടം) സ​​മീ​​പ​​ത്തെ വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ​​യും സി​​സിടിവി കാ​​മ​​റ​​ക​​ളും പോ​​ലീ​​സ് പ​​രി​​ശോ​​ധി​​ച്ചു.


വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ ഏ​​ഴോ​​ടെ​​യാ​​ണ് സാ​​ബു​​ ബാ​​ങ്കി​​നു മു​​ന്നി​​ൽ തൂ​​ങ്ങി മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണപ്പെട്ടത്. സാ​​​ബു തോ​​​മ​​​സി​​​ന്‍റെ സം​​​സ്കാരം ഇന്നലെ ക​​​ട്ട​​​പ്പ​​​ന സെ​​​ന്‍റ് ജോ​​​ർ​​​ജ് ദേ​​​വാ​​​ല​​​യത്തിൽ ന​​​ട​​​ന്നു.

“പ​​ണി മ​​ന​​സി​​ലാ​​ക്കി ത​​രാം...” ; സി​​പി​​എം നേതാവിന്‍റെ ഭീഷണി സംഭാഷണം പുറത്ത്

സി​​പി​​എം ക​​ട്ട​​പ്പ​​ന മു​​ൻ ഏ​​രി​​യാ ക​​മ്മി​​റ്റി സെ​​ക്ര​​ട്ട​​റി​​യും സൊ​​സൈ​​റ്റി മു​​ൻ പ്ര​​സി​​ഡ​​ന്‍റു​​മാ​​യ വി.​​ആ​​ർ. സ​​ജി, സാ​​ബു​​വി​​നെ ഫോ​​ണി​​ൽ വി​​ളി​​ച്ച് ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ന്ന ഫോ​​ണ്‍ സം​​ഭാ​​ഷ​​ണം പു​​റ​​ത്തു​​വ​​ന്നു.

സം​​ഭാ​​ഷ​​ണ​​ത്തി​​ൽ, സാ​​ബു​​വി​​നു പ​​ണം ത​​രാ​​നു​​ള്ള ഏ​​ർ​​പ്പാ​​ടു​​ക​​ൾ ചെ​​യ്തു വ​​രു​​ക​​യാ​​ണെ​​ന്നും നി​​ങ്ങ​​ൾ സൊ​​സൈ​​റ്റിയി​​ൽ​​ പോ​​യി ജീ​​വ​​ന​​ക്കാ​​രെ ഉ​​പ​​ദ്ര​​വി​​ച്ച​​തു ശ​​രി​​യാ​​യി​​ല്ലെ​​ന്നും സാ​​ബു​​വി​​നു പ​​ണി അ​​റി​​യി​​ല്ലെ​​ന്നും “പ​​ണി മ​​ന​​സി​​ലാ​​ക്കി ത​​രാം” എ​​ന്നും സ​​ജി പ​​റ​​യു​​ന്നു​​ണ്ട്.

“എ​​ന്‍റെ പൊ​​ന്നു സ​​ഖാ​​വേ, അ​​വ​​രെ​​ന്നെ​​യാ​​ണ് ഉ​​പ​​ദ്ര​​വി​​ച്ച​​ത്.... പ​​ണം ചോ​​ദി​​ച്ച​​പ്പോ​​ൾ റെ​​ജി എ​​ന്നെ പി​​ടി​​ച്ചു ത​​ള്ളു​​ക​​യാ​​യി​​രു​​ന്നു... അ​​വി​​ടെ മു​​ന്നി​​ൽ കാ​​മ​​റ ഉ​​ണ്ട്. അ​​തു പ​​രി​​ശോ​​ധി​​ച്ചാ​​ൽ സ​​ത്യം അ​​റി​​യാം’’... എ​ന്ന് ​സാ​​ബു പ​​റ​​യു​​ന്ന​​തും സം​​ഭാ​​ഷ​​ണ​​ത്തി​​ലു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.