ഓ​ർ​മ​ക​ളു​ടെ ഉ​യ​ര​ങ്ങ​ളു​മാ​യി കു​ട്ട​ശി​വ​ൻ യാ​ത്ര​യാ​യി
ഓ​ർ​മ​ക​ളു​ടെ ഉ​യ​ര​ങ്ങ​ളു​മാ​യി  കു​ട്ട​ശി​വ​ൻ യാ​ത്ര​യാ​യി
Sunday, December 22, 2024 1:15 AM IST
മൂ​​ന്നാ​​ർ: ന​​ട​​ൻ കു​​ട്ട ശി​​വ​​ൻ യാ​​ത്ര​​യാ​​യി. ത​​മി​​ഴി​​ലെ സൂ​​പ്പ​​ർ ഹിറ്റായ ‘മൈന’ എ​​ന്ന ചി​​ത്ര​​ത്തി​​ൽ ശ്ര​​ദ്ധേ​​യ​​മാ​​യ വേ​​ഷം ചെ​​യ്യു​​ക​​യും ‘അ​​ത്ഭു​​ത​​ദ്വീ​​പ്’ പോ​​ലെയുള്ളമലയാളം ചിത്രങ്ങളിൽ അ​​ഭി​​ന​​യി​​ക്കു​ക​യും ചെ​യ്ത ശി​​വ​​ൻ (50) അ​​സു​​ഖ​​ബാ​​ധി​​ത​​നാ​​യി കോ​​ല​​ഞ്ചേ​​രി​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ അ​​ന്ത​​രി​​ച്ചു.

ര​​ണ്ട​​ടി മാ​​ത്രം ഉ​​യ​​ര​​മു​​ള്ള ശി​​വ​​ൻ പൊ​​ക്ക​​ക്കു​​റ​​വി​​ന്‍റെ പേ​​രി​​ലാ​​ണ് ശ്ര​​ദ്ധി​​ക്ക​​പ്പെ​​ട്ട​​ത്. ശി​​വ​​ൻ എ​​ന്നാ​​ണ് പേ​​രെ​​ങ്കി​​ലും നാ​​ട്ടു​​കാ​​രു​​ടെ പ്രി​​യ​​പ്പെ​​ട്ട കു​​ട്ട ശി​​വ​​ൻ ആ​​യി​​രു​​ന്നു. ചെ​​റു​​ത് എ​​ന്ന​​ർ​​ത്ഥം വ​​രു​​ന്നു ത​​മി​​ഴ് വാ​​ക്കാ​​യ കു​​ട്ട എ​​ന്ന​​ത് പേ​​രി​​നോ​​ടൊ​​പ്പം നാ​​ട്ടു​​കാ​​ർ ത​​ന്നെ ചേ​​ർ​​ത്ത​​താ​​ണ്. മൂ​​ന്നാ​​ർ ഇ​​ക്കാ​​ന​​ഗ​​ർ സ്വ​​ദേ​​ശി​​യാ​​യ ശി​​വ​​ൻ സ്കൂ​​ൾ പ​​ഠ​​ന​​കാ​​ലം മു​​ത​​ൽ മൂ​​ന്നാ​​റി​​ന്‍റെ സാ​​മൂ​​ഹ്യ സാം​​സ്കാ​​രി​​ക രം​​ഗ​​ങ്ങ​​ളി​​ൽ നി​​ത്യ സാ​​ന്നി​​ധ്യ​​മാ​​യി​​രു​​ന്നു.


ന​​ട​​ൻ വി​​ജ​​യി​ന്‍റെ ആ​​ദ്യ​​സി​​നി​​മ​​ക​​ളി​​ൽ ഒ​​ന്നാ​​യ ‘വി​​ഷ്ണു’ വിലൂടെ ആ​​യി​​രു​​ന്നു സി​​നി​​മാ രം​​ഗ​​ത്ത് ശ്ര​​ദ്ധേ​​യ​​നാ​​യ​​ത്. പി​​ന്നീ​​ട് വി​​ന​​യ​​ന്‍റെ ‘അ​​ത്ഭു​​ത ദ്വീ​​പും’ കരിയറിൽ നേട്ടമായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.