പി​എ​സ്‌​സി വി​വ​രചോ​ര്‍​ച്ച പു​റ​ത്തു​വി​ട്ട മാ​ധ്യ​മപ്ര​വ​ര്‍​ത്ത​ക​നെ​തി​രേ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം
പി​എ​സ്‌​സി വി​വ​രചോ​ര്‍​ച്ച പു​റ​ത്തു​വി​ട്ട  മാ​ധ്യ​മപ്ര​വ​ര്‍​ത്ത​ക​നെ​തി​രേ  ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം
Sunday, December 22, 2024 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എ​​​സ്‌​​​സി വി​​​വ​​​ര ചോ​​​ര്‍​ച്ച പു​​​റ​​​ത്തു​​​വി​​​ട്ട മാ​​​ധ്യ​​​മപ്ര​​​വ​​​ര്‍​ത്ത​​​ക​​​നെ​​​തി​​​രേ ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം. മാ​​​ധ്യ​​​മപ്ര​​​വ​​​ര്‍​ത്ത​​​ക​​​ന്‍റെ ഫോ​​​ണ്‍ ഉ​​​ള്‍​പ്പെടെ പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​കു​​​ക​​​യാ​​​ണ്.

കേ​​​ര​​​ള പ​​​ബ്ലി​​​ക് സ​​​ര്‍​വീ​​​സ് കമ്മീ​​​ഷ​​​നി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ളു​​​ടെ യൂ​​​സ​​​ര്‍ ഐ​​​ഡി​​​യും പാ​​​സ്‌​​​വേ​​​ഡും സൈ​​​ബ​​​ര്‍ ഹാ​​​ക്ക​​​ര്‍​മാ​​​ര്‍ പി​​​എ​​​സ്‌​​​സി സ​​​ര്‍​വ​​​റി​​​ല്‍നി​​​ന്ന് ചോ​​​ര്‍​ത്തി ഡാ​​​ര്‍​ക്ക് വെ​​​ബ്ബി​​​ല്‍ വി​​​ല്‍​പ്പ​​​നയ്​​​ക്കു​​​വ​​​ച്ച വി​​​വ​​​രം പു​​​റ​​​ത്തെ​​​ത്തി​​​യ​​​ത് മാ​​​ന​​​ക്കേ​​​ടാ​​​യ​​​തോ​​​ടെ​​​യാ​​​ണ് എ​​​ങ്ങ​​​നെ ഹാ​​​ക്ക​​​ര്‍​മാ​​​ര്‍ ചോ​​​ര്‍​ത്തി എ​​​ന്ന് അ​​​ന്വേ​​​ഷി​​​ക്കാ​​​തെ, വാ​​​ര്‍​ത്ത റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്ത ലേ​​​ഖ​​​ക​​​നെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

പി​​​എ​​​സ്‌​​​സി ര​​​ഹ​​​സ്യ​​​മാ​​​ക്കി വ​​​ച്ചി​​​രു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ള്‍ എ​​​ങ്ങി​​​നെ ല​​​ഭി​​​ച്ചെ​​​ന്ന​​​ത് തേ​​​ടി ക്രൈം​​​ബ്രാ​​​ഞ്ച് ഡി​​​വൈ​​​എ​​​സ്പി ജി. ​​​ബി​​​നു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം ഇ​​​ന്ന​​​ലെ മാ​​​ധ്യ​​​മപ്ര​​​വ​​​ര്‍​ത്ത​​​ക​​​ന്‍ അ​​​നി​​​രു അ​​​ശോ​​​ക​​​ന്‍റെ മൊ​​​ഴി​​​യെ​​​ടു​​​ത്തു.


ര​​​ണ്ട​​​ര മ​​​ണി​​​ക്കൂ​​​റോ​​​ളം നീ​​​ണ്ട മൊ​​​ഴി​​​യെ​​​ടു​​​ക്ക​​​ലി​​​ല്‍ പി​​​എ​​​സ്‌​​​സി​​​യി​​​ല്‍നി​​​ന്നും ഹാ​​​ക്ക​​​ര്‍​മാ​​​ര്‍ ഡേ​​​റ്റ ചോ​​​ര്‍​ച്ച ന​​​ട​​​ത്തി​​​യെ​​​ന്ന വി​​​വ​​​രം ആ​​​രാ​​​ണ് ലേ​​​ഖ​​​ക​​​ന് ന​​​ല്‍​കി​​​യ​​​തെ​​​ന്നും ഇ​​​ത്ത​​​രം വി​​​വ​​​ര​​​ങ്ങ​​​ള്‍ പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​​​ത് പി​​​എ​​​സ്‌​​​സി​​​യു​​​ടെ വി​​​ശ്വാ​​​സ്യ​​​ത ത​​​ക​​​ര്‍​ക്കു​​​ന്ന​​​ത​​​ല്ലേ​​​യെ​​​ന്ന​​​ത​​​ട​​​ക്കം താ​​​ക്കീ​​​തു‍ ക​​​ല​​​ര്‍​ന്ന ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ചോ​​​ദി​​​ച്ച​​​ത്.

എ​​​ന്നാ​​​ല്‍, ജ​​​ന​​​ങ്ങ​​​ളെ ബാ​​​ധി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ള്‍ പു​​​റ​​​ത്തെ​​​ത്തി​​​ക്കു​​​ന്ന​​​ത് മാ​​​ധ്യ​​​മ ധ​​​ര്‍​മ​​​മാ​​​ണെ​​​ന്നും ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ച സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടേ​​​തു​​​ള്‍​പ്പെടെ വി​​​ധി​​​ക​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ലേ​​​ഖ​​​ക​​​ന്‍ മ​​​റു​​​പ​​​ടി ന​​​ല്‍​കി​​​യ​​​തോ​​​ടെ പ്ര​​​തീ​​​ക്ഷി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മ​​​ല്ലെ​​​ന്ന് ക​​​ണ്ട് ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘം ലേ​​​ഖ​​​ക​​​ന്‍റെ ഫോ​​​ണ്‍ പി​​​ടി​​​ച്ചെ​​​ടു​​​ത്ത് വി​​​വ​​​ര​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ലാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.