ഇ​​​ന്ന് ദേ​​​ശീ​​​യ ഗ​​​ണി​​​ത​​​ശാ​​​സ്ത്ര ദി​​​നം: ക​ണ​ക്കി​ലെ മാ​ജി​ക്കു​മാ​യി രാ​മ​ച​ന്ദ്ര​ൻ
Sunday, December 22, 2024 1:15 AM IST
സെ​​​ബി മാ​​​ളി​​​യേ​​​ക്ക​​​ൽ

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ഗ​​​ണി​​​ത​​​ശാ​​​സ്ത്ര​​​ത്തി​​​ലെ അ​​​ത്ഭു​​​ത​​​ങ്ങ​​​ളും കൗ​​​തു​​​ക​​​ങ്ങ​​​ളും ക​​​ണ്ടെ​​​ത്തി ഗ​​​ണി​​​ത​​​ശാ​​​സ്ത്ര വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മ​​​ല്ല, സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​നു​​​വ​​​രെ ക​​​ണ​​​ക്കി​​​നോ​​​ട് പ്രി​​​യം ജ​​​നി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട​​​യി​​​ലെ റി​​​ട്ട. ബാ​​​ങ്ക് മാ​​​നേ​​​ജ​​​ർ തെ​​​ക്കേ​​​മ​​​ഠം രാ​​​മ​​​ച​​​ന്ദ്ര​​​ൻ എ​​​ന്ന 72കാ​​​ര​​​ൻ.

ക​​​ണ​​​ക്കി​​​ലെ ഏ​​​തൊ​​​രു ചോ​​​ദ്യ​​​ത്തി​​​നും, അ​​​തു ഗു​​​ണ​​​ന​​​മോ ഹ​​​ര​​​ണ​​​മോ വ​​​ർ​​​ഗ​​​മോ വ​​​ർ​​​ഗ​​​മൂ​​​ല​​​മോ എ​​​ന്തു​​​മാ​​​വ​​​ട്ടെ, സെ​​​ക്ക​​​ന്‍​ഡു​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ രാ​​​മ​​​ച​​​ന്ദ്ര​​​ൻ ഉ​​​ത്ത​​​രം ന​​​ൽ​​​കും. നീ​​​ണ്ട 15 വ​​​ർ​​​ഷ​​​ത്തെ റി​​​സ​​​ർ​​​ച്ചി​​​നൊ​​​ടു​​​വി​​​ൽ 155 ഗ​​​ണി​​​ത​​​സൂ​​​ത്ര​​​വി​​​ദ്യ​​​ക​​​ളാ​​​ണ് ഇ​​​ദ്ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

“ക​​​ണ​​​ക്ക് ജീ​​​വി​​​ത​​​വു​​​മാ​​​യി ഏ​​​റ്റ​​​വും ബ​​​ന്ധ​​​പ്പെ​​​ട്ടു​​​കി​​​ട​​​ക്കു​​​ന്ന വി​​​ഷ​​​യ​​​മാ​​​ണ്. ക​​​ണ​​​ക്കി​​​ല്ലാ​​​തെ ഈ​​​ശ്വ​​​ര​​​നു​​​പോ​​​ലും ഈ ​​​പ്ര​​​പ​​​ഞ്ച​​​ത്തെ നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ല. അ​​​ത്ഭു​​​ത​​​ങ്ങ​​​ളു​​​ടെ ആ​​​ക​​​ത്തു​​​ക​​​യാ​​​ണ് ഗ​​​ണി​​​തം”- ടി.​​​എ​​​ൻ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ പ​​​റ​​​യു​​​ന്നു.

ചെ​​​റു​​​പ്പം​​​മു​​​ത​​​ലേ പ്രി​​​യം

കു​​​ഞ്ഞു​​​ന്നാ​​​ളി​​​ലേ രാ​​​മ​​​ച​​​ന്ദ്ര​​​നു ക​​​ണ​​​ക്കി​​​നോ​​​ടു പ്രി​​​യ​​​മാ​​​യി​​​രു​​​ന്നു. 1972-ൽ ​​​ബി​​​എ​​​സ്‌​​​സി മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് പാ​​​സാ​​​യ​​​ത് കാ​​​ലി​​​ക്ക​​​ട്ട് വാ​​​ഴ്സി​​​റ്റി ര​​​ണ്ടാം​​​റാ​​​ങ്കോ​​​ടെ. ക​​​ന​​​റാ ബാ​​​ങ്കി​​​ൽ ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ചു. ഇ​​​തി​​​നി​​​ടെ പ​​​ല​​​ർ​​​ക്കും ക​​​ണ​​​ക്ക് ട്യൂ​​​ഷ​​​ൻ എ​​​ടു​​​ത്തു. ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ​​​യി​​​ൽ. ഇ​​​വി​​​ട​​​ത്തെ 38 വ​​​ർ​​​ഷം നീ​​​ണ്ട ഒൗ​​​ദ്യോ​​​ഗി​​​ക​​​ജീ​​​വി​​​ത​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ജോ​​​ലി​​​ചെ​​​യ്തു. സീ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​രാ​​​യി വി​​​ര​​​മി​​​ച്ചു.

ഉ​​​ത്ത​​​രം സെ​​​ക്ക​​​ൻ​​​ഡി​​​നു​​​ള്ളി​​​ൽ, ലോ​​​സ്‌​​​ഏ​​​ഞ്ച​​​ൽ​​​സി​​​ൽ എ​​​ൻ​​​ട്രി

വി​​​ശ്ര​​​മ​​​ജീ​​​വി​​​തം ആ​​​ന​​​ന്ദ​​​ക​​​ര​​​മാ​​​ക്കാ​​​ൻ പ​​​ഴ​​​യ ക​​​ണ​​​ക്കി​​​നോ​​​ടു കൂ​​​ട്ടു​​​കൂ​​​ടാ​​​ൻ ഭാ​​​ര്യ വ​​​സ​​​ന്ത​​​യാ​​​ണ് ഉ​​​പ​​​ദേ​​​ശി​​​ച്ച​​​ത്. അ​​​ങ്ങ​​​നെ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളി​​​ലൂ​​​ടെ പു​​​ത്ത​​​ൻ സൂ​​​ത്ര​​​വാ​​​ക്യ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്താ​​​ൻ തു​​​ട​​​ങ്ങി. അ​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സി​​​സ്കോ​​​യി​​​ൽ ഡ​​​യ​​​റ​​​ക്ട​​​റാ​​​യ മ​​​ക​​​ൻ സ​​​ജീ​​​വി​​​ന്‍റെ അ​​​ടു​​​ത്തേ​​​ക്ക് ഭാ​​​ര്യാ​​​സ​​​മേ​​​തം പോ​​​യ​​​ത്. അ​​​ച്ഛ​​​ന്‍റെ ക​​​ണ​​​ക്കു​​​പ്ര​​​ണ​​​യം അ​​​റി​​​യു​​​ന്ന മ​​​ക​​​ൻ ചോ​​​ദി​​​ച്ചു: ലോ​​​സ്‌ ഏ​​​ഞ്ച​​​ൽ​​​സി​​​ലെ മാ​​​ത്‌​​​സ് മ്യൂ​​​സി​​​യം ഒ​​​ന്നു​​​പോ​​​യി ക​​​ണ്ടാ​​​ലോ? അ​​​ക​​​ത്തു ക​​​ട​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ എ​​​ൻ​​​ട്ര​​​ൻ​​​സി​​​ൽ​​​ത​​​ന്നെ ചോ​​​ദി​​​ക്കു​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് മൂ​​​ന്നു മി​​​നി​​​റ്റി​​​ന​​​കം ഉ​​​ത്ത​​​രം ന​​​ൽ​​​ക​​​ണം. ഏ​​​തു സം​​​ഖ്യ​​​യെ ഏ​​​തു സം​​​ഖ്യ​​​കൊ​​​ണ്ട് ഗു​​​ണി​​​ച്ചാ​​​ലാ​​​ണ് 12345678987654321 എ​​​ന്ന് ഉ​​​ത്ത​​​രം കി​​​ട്ടു​​​ക എ​​​ന്നാ​​​യി​​​രു​​​ന്നു ചോ​​​ദ്യം. ഞൊ​​​ടി​​​യി​​​ട​​​യി​​​ൽ ഉ​​​ത്ത​​​രം പ​​​റ​​​ഞ്ഞു, 1111111 X1111111 . വെ​​​റും 1.8 സെ​​​ക്ക​​​ൻ​​​ഡു​​​കൊ​​​ണ്ട് ഏ​​​റ്റ​​​വും വേ​​​ഗ​​​ത്തി​​​ൽ ഉ​​​ത്ത​​​രം പ​​​റ​​​ഞ്ഞ ലോ​​​ക​​​ത്തെ ര​​​ണ്ടാ​​​മ​​​നാ​​​യി പ്ര​​​വേ​​​ശ​​​നം. ഒ​​​പ്പം സ​​​മ്മാ​​​ന​​​മാ​​​യി മാ​​​ത്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ അം​​​ഗ​​​ത്വ​​​വും. ഈ ​​​അം​​​ഗ​​​ത്വം പു​​​തു​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ ഓ​​​രോ വ​​​ർ​​​ഷ​​​വും നാ​​​ലു പു​​​തി​​​യ സൂ​​​ത്ര​​​വാ​​​ക്യ​​​ങ്ങ​​​ളോ ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ളോ സ​​​ബ്മി​​​റ്റ് ചെ​​​യ്യ​​​ണം. ഇ​​​തോ​​​ടെ അ​​​ത്യു​​​ത്സാ​​​ഹ​​​മാ​​​യി. ഓ​​​രോ മാ​​​സ​​​വും ഒ​​​ന്നു​​​വീ​​​തം കൊ​​​ടു​​​ക്കാ​​​ൻ തു​​​ട​​​ങ്ങി. അ​​​ങ്ങ​​​നെ​​​യാ​​​ണ് പു​​​ത്ത​​​ൻ സൂ​​​ത്ര​​​വാ​​​ക്യ​​​ങ്ങ​​​ൾ പി​​​റ​​​ന്ന​​​ത്.


ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ന​​​ന്പ​​​ർ എ​​​ന്ന​​​ത് ദൈ​​​വ​​​ത്തി​​​ന്‍റെ സ്വ​​​ന്തം ന​​​ന്പ​​​ർ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന 9 ത​​​ന്നെ​​​യാ​​​ണ്. ഒ​​​ന്പ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​ര​​​വ​​​ധി സൂ​​​ത്ര​​​വാ​​​ക്യ​​​ങ്ങ​​​ളാ​​​ണ് രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ണ്ടെ​​​ത്തി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

വേ​​​ദ​​​ഗ​​​ണി​​​തം

സാ​​​ന്പ്ര​​​ദാ​​​യി​​​ക​​​ശൈ​​​ലി​​​യി​​​ൽ ക​​​ണ​​​ക്കു​​​ക​​​ൾ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​പ​​​ക​​​രം ഞൊ​​​ടി​​​യി​​​ട​​​യി​​​ൽ ഉ​​​ത്ത​​​രം ക​​​ണ്ടെ​​​ത്തു​​​ന്ന സൂ​​​ത്ര​​​മാ​​​ണു വേ​​​ദ​​​ഗ​​​ണി​​​തം. ഇ​​​തി​​​ന്‍റെ ആ​​​ശാ​​​നാ​​​ണ് ടി.​​​എ​​​ൻ. രാ​​​മ​​​ച​​​ന്ദ്ര​​​നി​​​പ്പോ​​​ൾ. ഒ​​​രു വ്യാ​​​ഴ​​​വ​​​ട്ട​​​ക്കാ​​​ല​​​മാ​​​യി താ​​​ൻ ന​​​ട​​​ത്തി​​​യ റി​​​സ​​​ർ​​​ച്ചു​​​ക​​​ളി​​​ലൂ​​​ടെ ക​​​ണ്ടെ​​​ത്തി​​​യ 155 സൂ​​​ത്ര​​​വാ​​​ക്യ​​​ങ്ങ​​​ളു​​​ണ്ട് ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കൈ​​​യി​​​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.