പഴകിയ മരുന്ന് സംഭരിച്ച് നശിപ്പിക്കാന്‍ പ്രത്യേക പദ്ധതി
പഴകിയ മരുന്ന് സംഭരിച്ച് നശിപ്പിക്കാന്‍ പ്രത്യേക പദ്ധതി
Saturday, December 21, 2024 2:28 AM IST
ജെ​വി​ന്‍ കോ​ട്ടൂ​ര്‍

കോ​ട്ട​യം: നി​ശ്ചി​ത കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്നു​ക​ളും ലേ​പ​ന​ങ്ങ​ളും ഉ​പ​യോ​ഗ​ശേ​ഷം മി​ച്ചം വ​രു​ന്ന മ​രു​ന്നു​ക​ളും ശാ​സ്ത്രീ​യ​മാ​യി ന​ശി​പ്പി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന ഡ്ര​ഗ്‌​സ് ക​ണ്‍ട്രോ​ള്‍ വ​കു​പ്പിന്‍റെ പു​തി​യ പ​ദ്ധ​തി​ക്ക് പു​തു​വ​ര്‍ഷ​ത്തി​ല്‍ തു​ട​ക്ക​മാ​വും.

വ​ന്‍തോ​തി​ലാ​ണ് മ​രു​ന്ന് മാ​ലി​ന്യ​ങ്ങ​ള്‍ ബാ​ക്കി​വ​രു​ന്ന​ത്. പ​ല​പ്പോ​ഴും ഉ​പ​യോ​ഗ​ശേ​ഷം അ​വ​ശേ​ഷിക്കു​ന്ന​വ പു​റ​ത്തേ​ക്കു വ​ലി​ച്ചെ​റി​യുക​യാ​ണ്. ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ള്‍ ഉ​ള്‍പ്പെ​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ വ​ലി​ച്ചെ​റി​യു​ന്ന​ത് പരി​സ്ഥി​തി പ്ര​ശ്‌​ന​ങ്ങ​ളും ആ​ന്‍റി- മൈ​ക്രോ​ബി​യ​ല്‍ പ്ര​തി​രോ​ധം പോ​ലു​ള്ള ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളും സൃ​ഷ്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ന്‍ പ്രൗ​ഡ് (nPROUD) എ​ന്ന പേ​രി​ല്‍ പു​തി​യ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

പ​ദ്ധ​തി പൈ​ല​റ്റ് പ്രോ​ജ​ക്റ്റാ​യി കോ​ഴി​ക്കോ​ട് കോ​ര്‍പറേ​ഷ​നി​ലും ഉ​ള്ളി​യേ​രി പ​ഞ്ചാ​യ​ത്തി​ലും ന​വം​ബ​ര്‍ മു​ത​ല്‍ ന​ട​പ്പാ​ക്കി വ​രി​ക​യാ​ണ്. ര​ണ്ടു ല​ക്ഷ​ത്തോ​ളം വീ​ടു​ക​ളി​ലും നി​ര​വ​ധി മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ളു​മാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​രി​ക്കു​ന്ന​ത്.


ദി​വ​സ​വും വ​ലി​യ തോ​തി​ലാ​ണ് ഇ​വി​ട​ങ്ങ​ളി​ല്‍നി​ന്ന് ബാ​ക്കി​യാ​കു​ന്ന മ​രു​ന്ന് ശേ​ഖ​രി​ക്കു​ന്ന​ത്. പ​ദ്ധ​തി വി​ജ​യ​മാ​യ​തോ​ടെ വി​ശ​ദ റി​പ്പോ​ര്‍ട്ട് ഉ​ട​ന്‍ സ​ര്‍ക്കാ​രി​നു സ​മ​ര്‍പ്പി​ക്കും. സ​ര്‍ക്കാ​ര്‍ അം​ഗീ​കാ​ര​ത്തോ​ടെ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെഎ​ന്‍ പ്രൗ​ഡ് ന​ട​പ്പാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

യു​എ​സ് ഫു​ഡ് ആ​ന്‍ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍റെ മാ​തൃ​ക​യി​ലാ​ണ് പ​ദ്ധ​തി. ഹ​രി​ത ക​ര്‍മ സേ​ന​യും കു​ടും​ബ​ശ്രീ​യും ചേ​ര്‍ന്നു ഫീ​സി​ല്ലാ​തെ മ​രു​ന്നു​ക​ള്‍ വീ​ടു​ക​ളി​ല്‍നി​ന്ന് ശേ​ഖ​രി​ക്കും.
മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ളി​ല്‍ ഇ​ത്ത​രം മ​രു​ന്നു​ക​ള്‍ സം​ഭ​രി​ക്കാ​ന്‍ നീ​ല ബി​ന്നു​ക​ള്‍ സ​ജീ​ക​രി​ക്കും.

ചി​ല്ല​റ വ്യാ​പാ​രി​ക​ള്‍, മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര്‍, ആ​ശു​പ​ത്രി​ക​ള്‍ തു​ട​ങ്ങി​യ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്ന് കി​ലോ​യ്ക്ക് 40 രൂ​പ വാ​ങ്ങി​യാ​ണ് ശേ​ഖ​ര​ണം. ഇ​വ ഒ​രു ഏ​ജ​ന്‍സി​യ്ക്കു കൈ​മാ​റി അ​നു​വ​ദ​നീ​യ​മാ​യ സ്ഥ​ല​ത്ത് ന​ശി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.