കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉത്പാദിപ്പിക്കാം; മണിയാറില്‍ സ്വകാര്യ കമ്പനിക്കു കോടികളുടെ ലാഭം
കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉത്പാദിപ്പിക്കാം; മണിയാറില്‍  സ്വകാര്യ കമ്പനിക്കു കോടികളുടെ ലാഭം
Saturday, December 21, 2024 12:47 AM IST
ബി​ജു കു​ര്യ​ന്‍

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ചെ​ല​വു കു​റ​ഞ്ഞ വൈ​ദ്യു​തി ഉ​ത്പാ​ദ​ന കേ​ന്ദ്ര​മാ​ണ് മ​ണി​യാ​റി​ലേ​ത്. ക​ഴി​ഞ്ഞ 30 വ​ര്‍ഷ​ത്തി​നി​ടെ മ​ണി​യാ​റി​ലെ​ത്തു​ന്ന വെ​ള്ളം ഉ​പ​യോ​ഗി​ച്ച് സ്വ​കാ​ര്യ ക​മ്പ​നി നേ​ടി​യ ലാ​ഭം 300 കോ​ടി​യി​ലേ​റെ​യാ​ണെ​ന്ന് കെ​എ​സ്ഇ​ബി.

ഓ​രോ​വ​ര്‍ഷ​ത്തെ​യും വൈ​ദ്യു​തി നി​ര​ക്ക് ക​ണ​ക്കാ​ക്കി​യാ​ല്‍ ശ​രാ​ശ​രി 332 കോ​ടി രൂ​പ​യു​ടെ ലാ​ഭം ഇ​ക്കാ​ല​യ​ള​വി​ല്‍ മ​ണി​യാ​ര്‍ പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പു​കാ​രാ​യ കാ​ര്‍ബോ​റാ​ണ്ടം യൂ​ണി​വേ​ഴ്‌​സ​ല്‍ ലി​മി​റ്റ​ഡി​നു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് വൈ​ദ്യു​തി ബോ​ര്‍ഡ് ക​ണ​ക്കാ​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ പ്ര​ഥ​മ സ്വ​കാ​ര്യ ജ​ല​വൈ​ദ്യു​ത ഉ​ത്പാ​ദ​ന കേ​ന്ദ്ര​മാ​ണ് മ​ണി​യാ​റി​ലേ​ത്. 1994ല്‍ ​ഇ​തി​ന്‍റെ നി​ര്‍മാ​ണ​ച്ചെ​ല​വ് 22 കോ​ടി രൂ​പ​യാ​യി​രു​ന്നു. നി​ല​വി​ല്‍ ഒ​രു യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​ന് ചെ​ല​വാ​കു​ന്ന​ത് 50 പൈ​സ​യി​ല്‍ താ​ഴെ​യാ​ണ്. വൈ​ദ്യു​തി ബോ​ര്‍ഡി​ല്‍ നി​ന്ന് നി​ല​വി​ല്‍ ഒ​രു യൂ​ണി​റ്റ് വൈ​ദ്യു​തി മ​റ്റ് ക​മ്പ​നി​ക​ള്‍ വാ​ങ്ങു​മ്പോ​ള്‍ 6.20 രൂ​പ ന​ല്‍ക​ണം.

കാ​ര്‍ബോ​റാ​ണ്ടം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി അ​തേ അ​ള​വി​ല്‍ അ​വ​ര്‍ക്ക് കൊ​ച്ചി​യി​ല്‍ വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ത്തി​നു ല​ഭ്യ​മാ​കും. പ​ക്ഷേ കെ​എ​സ്ഇ​ബി അ​ധി​ക​വി​ല​യ്ക്കു വാ​ങ്ങു​ന്ന വൈ​ദ്യു​തി​യാ​ണ് കൊ​ച്ചി​യി​ല്‍ സൗ​ജ​ന്യ​മാ​യി കാ​ര്‍ബോ​റാ​ണ്ടം ക​മ്പ​നി​ക്ക് കെ​എ​സ്ഇ​ബി ന​ല്‍കേ​ണ്ടി​വ​രു​ന്ന​ത്.

പ​മ്പ ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ജ​ല​സേ​ച​ന വ​കു​പ്പ് ക​ക്കാ​ട്ടാ​റി​നു കു​റു​കെ മ​ണി​യാ​റി​ല്‍ നി​ര്‍മി​ച്ചി​ട്ടു​ള്ള ഡാ​മി​ലെ വെ​ള്ള​മു​പ​യോ​ഗി​ച്ചാ​ണ് കാ​ര്‍ബോ​റാ​ണ്ടം പ​ദ്ധ​തി​യി​ല്‍ വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.


മ​ണി​യാ​ര്‍ സം​ഭ​ര​ണി​യി​ല്‍ വെ​ള്ളം വേ​ന​ല്‍ക്കാ​ല​ത്ത് ജ​ല​സേ​ച​ന ആ​വ​ശ്യ​ത്തി​നു വി​നി​യോ​ഗി​ക്കേ​ണ്ട​തു​ള്ള​തി​നാ​ല്‍ വേ​ന​ല്‍ക്കാ​ല​ത്ത് വൈ​ദ്യു​തി ഉ​ത്പാ​ദ​നം ന​ട​ത്ത​രു​തെ​ന്ന് നേ​ര​ത്തെ ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ല്‍ കു​റെ വ​ര്‍ഷ​ങ്ങ​ളാ​യി ജ​ല​സേ​ച​ന വ​കു​പ്പ് കൃ​ത്യ​മാ​യി ക​നാ​ലി​ലൂ​ടെ വെ​ള്ളം വി​ടാ​ത്ത​തി​നാ​ല്‍ വൈ​ദ്യു​തി ഉ​ത്പാ​ദ​നം ഇ​ക്കാ​ല​യ​ള​വി​ലും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്തു​ന്നു​ണ്ട്. വ​ര്‍ഷ​ത്തി​ന്‍റെ മു​ഴു​വ​ന്‍ സ​മ​യ​വും വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​മെ​ന്ന​താ​ണ് മ​ണി​യാ​റി​ലെ പ്ര​ത്യേ​ക​ത.

ശ​ബ​രി​ഗി​രി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യി​ല്‍ നി​ന്നും ഉ​ത്പാ​ദ​ന​ശേ​ഷം പു​റ​ന്ത​ള്ളു​ന്ന വെ​ള്ളം ക​ക്കാ​ട് പ​ദ്ധ​തി​യു​ടെ ഉ​പ​യോ​ഗ​ശേ​ഷം ക​ക്കാ​ട്ടാ​റ്റി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന​താ​ണ് മ​ണി​യാ​റി​ല്‍ സം​ഭ​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി ആ​രം​ഭി​ക്കു​മ്പോ​ള്‍ ഉ​ത്പാ​ദ​ന​ച്ചെ​ല​വ് യൂ​ണി​റ്റി​ന് പ​ത്തു പൈ​സ​യാ​യി​രു​ന്നു. അ​ക്കാ​ല​ത്ത് വ്യ​വ​സാ​യ​ങ്ങ​ള്‍ക്കു​ള്ള വൈ​ദ്യു​തി നി​ര​ക്ക് 90 പൈ​സ​യും. പ​ത്തു​വ​ര്‍ത്തി​നു​ശേ​ഷം ഇ​ത് 30 പൈ​സ​യും മൂ​ന്നു രൂ​പ​യു​മാ​യി.

നി​ല​വി​ല്‍ 50 പൈ​സ​യും 6.20 രൂ​പ​യു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. ഉ​ത്പാ​ദ​ന​ച്ചെ​ല​വ് ഒ​ഴി​വാ​ക്കി​യാ​ല്‍ ഒ​രു​വ​ര്‍ഷം കു​റ​ഞ്ഞ​ത് 11.07 കോ​ടി രൂ​പ ക​മ്പ​നി​ക്ക് ലാ​ഭ​മു​ണ്ടാ​യി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ് വൈ​ദ്യു​തി ബോ​ര്‍ഡ് ക​ണ​ക്കാ​ക്കു​ന്ന​ത്. പ്ര​തി​വ​ര്‍ഷം 36 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദ​ന​മാ​ണ് മ​ണി​യാ​റി​ല്‍ ന​ട​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.