എം.ടി. വാസുദേവന്‍ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍
എം.ടി. വാസുദേവന്‍ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍
Saturday, December 21, 2024 2:28 AM IST
കോ​​​ഴി​​​ക്കോ​​​ട്: മ​​​ല​​​യാ​​​ള​​​ത്തി​​​ന്‍റെ പ്രി​​​യ സാ​​​ഹി​​​ത്യ​​​കാ​​​ര​​​ന്‍ എം.​​​ടി.​​​വാ​​​സു​​​ദേ​​​വ​​​ന്‍ നാ​​​യ​​​രു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല അ​​​തീ​​​വ ഗു​​​രു​​​ത​​​രം. ശ്വാ​​​സ​​​ത​​​ട​​​സ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം എം.​​​ടി​​​യെ കോ​​​ഴി​​​ക്കോ​​​ട്ടെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.

ആ​​​രോ​​​ഗ്യ​​​നി​​​ല മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നാ​​​ണ് ഏ​​​റ്റ​​​വു​​​മൊ​​​ടു​​​വി​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ മെ‍ഡി​​​ക്ക​​​ൽ ബു​​​ള്ള​​​റ്റി​​​നി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത്. ഹൃ​​​ദ​​​യ​​​സ്തം​​​ഭ​​​ന​​​ത്തെ​​​ത്തു​​​ട​​​ര്‍ന്ന് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11 ഓ​​​ടെ​​​യാ​​​ണ് ആ​​​രോ​​​ഗ്യ​​​നി​​​ല വ​​​ഷ​​​ളാ​​​യ​​​ത്.

വി​​​ദ​​​ഗ്ധ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം. ഓ​​​രോ മ​​​ണി​​​ക്കൂ​​​റി​​​ലും ഡോ​​​ക്ട​​​ര്‍മാ​​​ര്‍ ആ​​​രോ​​​ഗ്യ​​​സ്ഥി​​​തി വി​​​ല​​​യി​​​രു​​​ത്തു​​​ന്നു​​​ണ്ട്. ഭാ​​​ര്യ ക​​​ലാ​​​മ​​​ണ്ഡ​​​ലം സ​​​ര​​​സ്വ​​​തി​​​യും മ​​​ക്ക​​​ളാ​​​യ സി​​​താ​​​ര​​​യും അ​​​ശ്വ​​​തി വി. ​​​നാ​​​യ​​​രും അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ളും അ​​​ദ്ദേ​​​ഹ​​​ത്തോ​​​ടൊ​​​പ്പം ആ​​​ശു​​​പ​​​ത്രി​​​യി​​​ലു​​​ണ്ട്.


ആ​​​രോ​​​ഗ്യ​​​നി​​​ല വ​​​ഷ​​​ളാ​​​യ വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് സാ​​​ഹി​​​ത്യ-​​​സാ​​​മൂ​​​ഹി​​​ക- രാ​​​ഷ്‌​​​ട്രീ​​​യ രം​​​ഗങ്ങളിലെ പ്ര​​​മു​​​ഖ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി. എം.​​​ടി​​​യു​​​ടെ മ​​​ക​​​ൾ അ​​​ശ്വ​​​തി​​​യു​​​മാ​​​യി ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി സം​​​സാ​​​രി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.