വാ​ഹ​ന​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​ഭ്യാ​സം; ന​ട​പ​ടി​യു​മാ​യി എം​വി​ഡി
വാ​ഹ​ന​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ  അ​ഭ്യാ​സം; ന​ട​പ​ടി​യു​മാ​യി എം​വി​ഡി
Sunday, December 22, 2024 1:15 AM IST
കൊ​​​​​ച്ചി: കോ​​​​​ള​​​​​ജി​​​​​ലെ ക്രി​​​​​സ്മ​​​​​സ് ആ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​ൾ​​​ക്കി​​​​​ടെ സു​​​​​ര​​​​​ക്ഷാ​​​​​നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ള്‍ കാ​​​​​റ്റി​​​​​ല്‍​പ്പ​​​​​റ​​​​​ത്തി വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​ക​​​​​ള്‍. പെ​​​​​രു​​​​​മ്പാ​​​​​വൂ​​​​​ര്‍ വാ​​​​​ഴ​​​​​ക്കു​​​​​ളം മാ​​​​​റ​​​​​മ്പി​​​​​ള്ളി എം​​​​​ഇ​​​​​എ​​​​​സ് കോ​​​​​ള​​​​​ജി​​​​​ല്‍ ക​​​​​ഴി​​​​​ഞ്ഞ​​​​​ദി​​​​​വ​​​​​സ​​​​​മാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം.

ഡ്രൈ​​​​​വിം​​​​​ഗി​​​​​നി​​​​​ടെ വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ള്‍​ക്കു മു​​​​​ക​​​​​ളി​​​​​ല്‍ ക​​​​​യ​​​​​റി​​​​​യും സ്റ്റെ​​​​​പ്പി​​​​​നി​​​​​ക്ക് മു​​​​​ക​​​​​ളി​​​​​ല്‍ ഇ​​​​​രു​​​​​ന്നും കോ​​​​​ള​​​​​ജി​​​​​ലേ​​​​​ക്ക് പോ​​​​​കു​​​​​ന്ന വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​ക​​​​​ളു​​​​​ടെ ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ള്‍ സ​​​​​മൂ​​​​​ഹ​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ല​​​​​ട​​​​​ക്കം പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്ന​​​​​തോ​​​​​ടെ ക​​​​​ര്‍​ശ​​​​​ന ന​​​​​ട​​​​​പ​​​​​ടി​​​​​യു​​​​​മാ​​​​​യി മോ​​​​​ട്ടോ​​​​​ര്‍ വാ​​​​​ഹ​​​​​ന​​​​​വ​​​​​കു​​​​​പ്പ് രം​​​​​ഗ​​​​​ത്തെ​​​​​ത്തി.

കോ​​​​​ള​​​​​ജ് കോ​​​​​മ്പൗ​​​​​ണ്ടി​​​​​നു പു​​​​​റ​​​​​ത്ത് പൊ​​​​​തു​​​​​റോ​​​​​ഡി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​ക​​​​​ളു​​​​​ടെ അ​​​​​ഭ്യാ​​​​​സ​​​​​പ്ര​​​​​ക​​​​​ട​​​​​നം. നി​​​​​ര​​​​​വ​​​​​ധി വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​ക​​​​​ള്‍ കോ​​​​​ള​​​​​ജി​​​​​ലേ​​​​​ക്കു വ​​​​​ന്ന​​​​​ത്. സീ​​​​​റ്റ്‌​​​​​ബെ​​​​​ല്‍​റ്റ് പോ​​​​​ലു​​​​​ള്ള പ്രാ​​​​​ഥ​​​​​മി​​​​​ക സു​​​​​ര​​​​​ക്ഷാ​​​സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ള്‍ പോ​​​​​ലും വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​ക​​​​​ള്‍ ധ​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നി​​​​​ല്ല. ഇ​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് മോ​​​​​ട്ടോ​​​​​ര്‍ വാ​​​​​ഹ​​​​​ന വ​​​​​കു​​​​​പ്പ് ന​​​​​ട​​​​​പ​​​​​ടി​​​​​യി​​​​​ലേ​​​​​ക്കു ക​​​​​ട​​​​​ന്ന​​​​​ത്.


സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ല്‍ ഏ​​​​​താ​​​​​നും ചി​​​​​ല​​​​​രു​​​​​ടെ ലൈ​​​​​സ​​​​​ന്‍​സ് റ​​​​​ദ്ദാ​​​​​ക്കു​​​​​ന്ന ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളും സ്വീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. രൂ​​​​​പ​​​​​മാ​​​​​റ്റം വ​​​​​രു​​​​​ത്തി​​​​​യ വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ള്‍​ക്കു പി​​​​​ഴ​​​​​യ​​​​​ട​​​​​ക്കം ഈ​​​​​ടാ​​​​​ക്കും. വാ​​​​​ഹ​​​​​ന ഉ​​​​​ട​​​​​മ​​​​​ക​​​​​ള്‍​ക്ക് നോ​​​​​ട്ടീ​​​​​സും ന​​​​​ല്‍​കി​​​​​യി​​​​​ട്ടു​​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.