മി​ല്‍​മ എ​റ​ണാ​കു​ളം മേ​ഖ​ലാ യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ന്‍ ഉ​ത്ത​ര​വ്
മി​ല്‍​മ എ​റ​ണാ​കു​ളം മേ​ഖ​ലാ യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ന്‍ ഉ​ത്ത​ര​വ്
Sunday, December 22, 2024 1:15 AM IST
കൊ​ച്ചി: മി​ല്‍​മ എ​റ​ണാ​കു​ളം മേ​ഖ​ലാ യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ജ​നു​വ​രി 20ന​കം ന​ട​ത്താ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​നം മി​ല്‍​മ ഡ​യ​റ​ക്‌​ട​ര്‍ സ​ഹ​ക​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു ന​ല്‍​കി​യി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണു ഭ​ര​ണ​സ​മി​തി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​ത്തി​ല്‍ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം 17 ആ​യി തീ​രു​മാ​നി​ച്ച നി​യ​മാ​വ​ലി​ഭേ​ദ​ഗ​തി ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് അം​ഗീ​ക​രി​ക്കാ​ത്ത​തി​നാ​ല്‍ നാ​ലു ദി​വ​സ​ത്തി​ന​കം മേ​ഖ​ലാ യൂ​ണി​യ​ന്‍റെ അ​ടി​യ​ന്ത​ര പൊ​തു​യോ​ഗം വി​ളി​ച്ച് നി​ല​വി​ലെ നി​യ​മാ​വ​ലി​യി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന 16 അം​ഗ ഭ​ര​ണ​സ​മി​തി എ​ന്ന​തും അ​തി​ന്‍റെ വി​ഭ​ജ​ന​വും സം​വ​ര​ണ​വും തീ​രു​മാ​നി​ച്ച് ഡ​യ​റ​ക്‌​ട​റെ​യും ഇ​ല​ക്‌​ഷ​ന്‍ ക​മ്മീ​ഷ​നെ​യും അ​റി​യി​ക്ക​ണ​മെ​ന്ന് മേ​ഖ​ലാ യൂ​ണി​യ​നോ​ട് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഇ​ത​നു​സ​രി​ച്ച് ഡി​സം​ബ​ര്‍ 23ന് ​ആ​ലു​വ ഗ്രീ​ന്‍​പാ​ര്‍​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മേ​ഖ​ലാ യൂ​ണി​യ​ന്‍റെ അ​ടി​യ​ന്ത​ര പൊ​തു​യോ​ഗം ചേ​രും. തീ​രു​മാ​നം ല​ഭി​ച്ച് ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ മി​ല്‍​മ ഡ​യ​റ​ക്‌​ട​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​നു ശി​പാ​ര്‍​ശ ന​ല്‍​കാ​ത്ത​പ​ക്ഷം നി​ല​വി​ലെ ഭ​ര​ണ​സ​മി​തി അ​വ​സാ​നി​ക്കു​ന്ന ജ​നു​വ​രി 25ന് ​മു​മ്പാ​യി ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നാ​ണ് ഇ​ല​ക്‌​ഷ​ന്‍ ക​മ്മീ​ഷ​നോ​ടു ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.


കേ​ര​ള​ത്തി​ലെ മൂ​ന്നു മേ​ഖ​ലാ യൂ​ണി​യ​നും ഫെ​ഡ​റേ​ഷ​നും ഉ​ള്‍​പ്പെ​ടു​ന്ന മി​ല്‍​മ കാ​ല​ങ്ങ​ളാ​യി കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു. പി​ന്നീ​ട് സം​സ്ഥാ​ന ഫെ​ഡ​റേ​ഷ​ന്‍റെ​യും മ​ല​ബാ​ര്‍, തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ യൂ​ണി​യ​ന്‍റെ​യും ഭ​ര​ണം ഇ​ട​തു​പ​ക്ഷം പി​ടി​ച്ചെ​ടു​ത്തു.

ഇ​തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

ഈ ​കേ​സി​ല്‍ ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ വി​ധി​യു​ണ്ടാ​യാ​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ ഭ​ര​ണ​നേ​തൃ​ത്വം ഇ​ട​തു​പ​ക്ഷ​ത്തി​ന് ന​ഷ്‌​ട​മാ​കും. അ​തു​വ​ഴി സം​സ്ഥാ​ന മി​ല്‍​മ​യു​ടെ ഭ​ര​ണ​സ​മി​തി​യി​ലെ ഭൂ​രി​പ​ക്ഷം ഇ​ല്ലാ​താ​കും.

അ​തൊ​ഴി​വാ​ക്കി മി​ല്‍​മ ഭ​ര​ണം കൈ​പ്പി​ടി​യി​ല്‍ ഒ​തു​ക്കു​ന്ന​തി​നാ​ണ് എ​റ​ണാ​കു​ളം മേ​ഖ​ലാ യൂ​ണി​യ​ന്‍ ഭ​ര​ണ​സ​മി​തി​യെ അ​ട്ടി​മ​റി​ക്കാ​നാ​യി ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഇ​ത്ത​രം പ​ല നീ​ക്ക​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തെ​ന്ന് എ​റ​ണാ​കു​ളം മേ​ഖ​ലാ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ എം.​ടി. ജ​യ​ന്‍ ആ​രോ​പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.