പാലക്കാട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൂട്ടരാജിക്കൊരുങ്ങുന്നു
Thursday, May 16, 2013 7:43 AM IST
പാലക്കാട്: വി.എസ് അച്യുതാനന്ദന്റെ പഴ്സണല്‍ സ്റാഫില്‍ നിന്നും പാര്‍ട്ടി പുറത്താക്കിയ എ. സുരേഷിനോട് അനുഭാവം പ്രഖ്യാപിച്ച് പാലക്കാട് കല്‍മണ്ഡപം ബ്രാഞ്ച് കമ്മറ്റിക്കു കീഴിലെ 75 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു. വൈകാതെതന്നെ ഇവര്‍ രാജിക്കത്തു നല്കുമെന്നാണ് റിപ്പോര്‍ട്ട്.

പാലക്കാട് കല്‍മണ്ഡപം ബ്രാഞ്ച് കമ്മിറ്റി അംഗം കൂടിയായിരുന്ന എ. സുരേഷിന് അനുകൂലമായി പാലക്കാട് നഗരത്തില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നത് വാര്‍ത്തയായിരുന്നു. മുനിസിപ്പല്‍ സ്റ്റേഡിയം, പിഡബ്ള്യുഡി ഗസ്റ് ഹൌസ്, കല്‍മണ്ഡപം ജംഗ്ഷന്‍ എന്നിവിടങ്ങളിലായിരുന്നു ഫ്ളക്സ് ബോര്‍ഡുകള്‍ വച്ചിരുന്നത്. എന്നാല്‍ ബോര്‍ഡുകള്‍ വച്ച് മണിക്കൂറുകള്‍ക്കകം എതിര്‍വിഭാഗം ഫ്ളക്സ് ബോര്‍ഡ് നശിപ്പിക്കുകയും ചെയ്തു.