"മാണിക്യ മലരായ പൂവി'; ഇനി ഒരിടത്തും കേസെടുക്കരുതെന്ന് സുപ്രീം കോടതി
Wednesday, February 21, 2018 11:56 AM IST
ന്യൂഡൽഹി: അഡാർ ലൗ എന്ന മലയാള സിനിമയിലെ വിവാദ ഗാനമായ "മാണിക്യ മലരായ പൂവി' എന്ന ഗാനത്തിനെതിരേ രാജ്യത്തിന്‍റെ ഒരിടത്തും ഇനി കേസെടുക്കരുതെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചിത്രത്തിന്‍റെ സംവിധായകനും നടി പ്രിയ വാര്യരും നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

ഹർജിയിൽ പിന്നീട് വിശദമായ വാദം കേൾക്കുമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. "മാ​ണി​ക്യ മ​ല​രാ​യ പൂ​വി' എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്നെ​ന്നാ​രോ​പി​ച്ച് ഒ​രു കൂ​ട്ടം യു​വാ​ക്ക​ളാ​ണ് ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യിരുന്നത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യുമായിരുന്നു.

ഇ​തി​നു പി​ന്നാ​ലെ മ​ഹാ​രാ​ഷ്‌ട്ര​യി​ലും ഒ​രു വി​ഭാ​ഗം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് ന​ടി​യും സം​വി​ധാ​യ​ക​നും സുപ്രീംകോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​സി​ൽ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​രു​തെ​ന്ന് നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നാണ് ഹ​ർ​ജി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടിരുന്നത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.