ജപ്പാൻ മുക്കിയ യുഎസ് യുദ്ധക്കപ്പലിന്‍റെ അവശിഷ്ടം കണ്ടെത്തി
Wednesday, March 21, 2018 3:03 AM IST
വാ​ഷിം​ഗ്ട​ൺ: ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ന്‍റെ അ​ന്ത്യ​ഘ​ട്ട​ത്തി​ൽ ജ​പ്പാ​ന്‍റെ മു​ങ്ങി​ക്ക​പ്പ​ൽ ടോ​ർ​പ്പി​ഡോ പ്ര​യോ​ഗി​ച്ചു മു​ക്കി​യ യു​എ​സ്എ​സ് ജു​നോ എ​ന്ന യു​ദ്ധ​ക്ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി. സോ​ള​മ​ൻ ദ്വീ​പ​സ​മൂ​ഹ​ങ്ങ​ൾ​ക്കു സ​മീ​പം തെ​ക്ക​ൻ പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ൽ നാ​ലു കി​ലോ​മീ​റ്റ​ർ താ​ഴ്ച​യി​ലാ​ണ് അ​വ​ശി​ഷ്ട​ങ്ങ​ൾ കി​ട​ന്ന​ത്.

1942 ന​വം​ബ​ർ 13ന് ​ജ​പ്പാ​ന്‍റെ ടോ​ർ​പ്പി​ഡോ പ്ര​യോ​ഗ​ത്തി​ലാ​ണ് ക​പ്പ​ൽ മു​ങ്ങി​യ​ത്. ടോ​ർ​പ്പി​ഡോ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടാ​യി പി​ള​ർ​ന്ന ക​പ്പ​ൽ 687 സൈ​നി​ക​രു​മാ​യാ​ണ് മു​ങ്ങി​യ​ത്. മൈ​ക്രോ​സോ​ഫ്റ്റ് സ​ഹ​സ്ഥാ​പ​ക​ൻ പോ​ൾ അ​ല്ല​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ക​ട​ലി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി ക​പ്പ​ൽ ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.