പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​നെ പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി
പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​നെ പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി
Saturday, December 4, 2021 3:31 PM IST
കൊ​ച്ചി: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ത്തെ പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി. കെ​എ​സ്‌​യു സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​ കൂ​ടി​യാ​യ എ.​എ. അ​ജ്മ​ലി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. സംഭവത്തിൽ ക​മ്മീ​ഷ​ണ​ർ​ക്കാ​ണ് അജ്മൽ പ​രാ​തി ന​ൽ​കി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ ആ​ലു​വ ടൗ​ണി​ൽ​വ​ച്ചാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. മോ​ഫി​യ പ​ര്‍​വീ​ണി​ന്‍റെ പി​താ​വു​മൊ​ത്ത് ‘മ​ക​ള്‍​ക്കൊ​പ്പം’ എ​ന്ന പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങ​വെ​യാ​ണ് പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത​തെ​ന്ന് അ​ജ്മ​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.