സഹോദരിമാരെ കാണാതായ സംഭവം; രണ്ടു സുഹൃത്തുക്കളെയും കാണാതായി
സഹോദരിമാരെ കാണാതായ സംഭവം; രണ്ടു സുഹൃത്തുക്കളെയും കാണാതായി
Saturday, November 27, 2021 1:59 PM IST
പാ​ന്പാ​ടി(കോട്ടയം): കോ​ത്ത​ല​യി​ൽ​നി​ന്നു പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ​ഹോ​ദ​രി​മാരെ കാണാതായതിനു പിന്നാലെ രണ്ട് ആൺ സുഹൃത്തുക്കളെയും കാണാതായതായി സൂചന. ഇവർ ഒന്നിച്ചു പോയതായാണ് സംശയം ഉയർന്നിരിക്കുന്നത്. ഇ​വ​ർ​ക്കു പ​രി​ച​യ​മു​ള്ള ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളെ​യാണ് കാണാതായിരിക്കുന്നത്.

കോ​ത്ത​ല, ക​ള​ക്ട​റേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ര​ണ്ടു വിദ്യാർഥികളെ യാണ് കാ​ണാ​താ​യ​ത്. ഇ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ പോ​ലീ​സ് ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് 16, 17 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ കോ​ത്ത​ല​യി​ൽ​നി​ന്നു കാ​ണാ​താ​യ​ത്. ഇ​ന്ന​ലെ കു​ട്ടി​ക​ൾ​ക്കു ക്ലാ​സി​ല്ലാ​ത്ത​തി​നാ​ൽ ഇ​രു​വ​രും വീ​ട്ടി​ൽത്ത​ന്നെ​യാ​യി​രു​ന്നു. ഇ​വ​രു​ടെ മാ​താ​വ് ജോ​ലി​ക്കു പോ​യ​തി​നു ശേ​ഷ​മാ​ണ് ഇ​രു​വരെ​യും കാ​ണാ​താ​കു​ന്ന​ത്. തു​ട​ർ​ന്നു വീ​ട്ടു​കാ​ർ പാ​ന്പാ​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ഉ​ച്ച​ക​ഴി​ഞ്ഞു കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ സ​മീ​പ​ത്ത് ഇ​രു​വ​രെ​യും സി​സി​ടി​വി​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ കോ​ട്ട​യ​ത്തു​നി​ന്നു​ള്ള ബാം​ഗ്ലൂ​ർ ട്രെ​യി​നി​ൽ ക​യ​റി​യെ​ന്നു പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു.

പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​വ​രെ ത​ന്നെ​യാ​ണോ സി​സിടി​വി​യി​ൽ ക​ണ്ടെ​ത്തി​യ​തെന്നതു സം​ബ​ന്ധി​ച്ചും വ്യ​ക്ത​ത​യി​ല്ല. പാ​ന്പാ​ടി സി​ഐ ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.