വ​യോ​ധി​ക വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ; ചെ​റു​മ​ക​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ
വ​യോ​ധി​ക വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ; ചെ​റു​മ​ക​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ
Saturday, October 23, 2021 7:23 AM IST
തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ വ​യോ​ധി​ക വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ കൊച്ചുമകൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. വെ​ണ്‍​പ​ക​ല്‍ ചു​ണ്ടു​വി​ള​യി​ല്‍ മ​ക​ള്‍​ക്കും കൊ​ച്ചു​മ​ക​നു​മൊ​പ്പം താ​മ​സി​ച്ച ശ്യാ​മ​ള​യെ​യാ​ണ് വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ക​ടു​ത്ത മ​ദ്യ​പാ​നി​യാ​യ കൊ​ച്ചു​മ​ക​ന്‍ ബി​ജു​മോ​ന്‍ ശ്യാ​മ​ള​യെ മ​ര്‍​ദി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ളും അ​യ​ല്‍​വാ​സി​ക​ളും ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​വും അ​ടു​ത്ത വീ​ട്ടി​ലെ​ത്തി​യ ശ്യാ​മ​ള മ​ര്‍​ദ​ന​ത്തി​ന്‍റെ പാ​ടു​ക​ളും മു​റി​വും കാ​ണി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് ശ്യാ​മ​ള മ​രി​ച്ച​ത്.

നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സാ​ണ് ബി​ജു​മോ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.