അ​മ​രീ​ന്ദ​റു​മാ​യി സ​ഖ്യ​ത്തി​ന് ത​യാ​ർ; വാ​തി​ലു​ക​ൾ തു​റ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി
അ​മ​രീ​ന്ദ​റു​മാ​യി സ​ഖ്യ​ത്തി​ന് ത​യാ​ർ; വാ​തി​ലു​ക​ൾ തു​റ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി
Wednesday, October 20, 2021 11:44 PM IST
ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് വി​ട്ടു പു​തി​യ പാ​ര്‍​ട്ടി പ്ര​ഖ്യാ​പി​ച്ച പ​ഞ്ചാ​ബ് മു​ന്‍ മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സിം​ഗു​മാ​യി സ​ഖ്യ​ത്തി​നു ത​യാ​റെ​ന്നു ബി​ജെ​പി. ക്യാ​പ്റ്റ​ന്‍ അ​മ​രീ​ന്ദ​ര്‍ സിം​ഗു​മാ​യി സ​ഖ്യ​ത്തി​നു വാ​തി​ലു​ക​ള്‍ തു​റ​ന്നി​രി​ക്കു​ക​യാ​ണെ​ന്നു പ​ഞ്ചാ​ബി​ലെ ബി​ജെ​പി​യു​ടെ ചു​മ​ത​ല​യു​ള്ള നേ​താ​വ് ദു​ഷ്യ​ന്ത് ഗൗ​തം പ​റ​ഞ്ഞു.

പ​ഞ്ചാ​ബ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പാ​യി ബി​ജെ​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കു​മെ​ന്നു അ​മ​രീ​ന്ദ​ര്‍ പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണു ബി​ജെ​പി​യു​ടെ ക്ഷ​ണം എ​ത്തി​യ​ത്. ബി​ജെ​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന​തി​ൽ ഒ​രു തെ​റ്റും കാ​ണു​ന്നി​ല്ല. മാ​ത്ര​മ​ല്ല, പ​ഞ്ചാ​ബി​ൽ സി​ഖ്, മു​സ്‌​ലിം, ഹി​ന്ദു വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​രു ത​ര​ത്തി​ലു​ള്ള പ്ര​ശ്ന​ങ്ങ​ളു​മി​ല്ലെ​ന്നും അ​മ​രീ​ന്ദ​ർ പ​റ​ഞ്ഞി​രു​ന്നു.

ബി​ജെ​പി​യെ വ​ർ​ഗീ​യ ക​ക്ഷി​യാ​യോ മു​സ്‌​ലിം​വി​രു​ദ്ധ ക​ക്ഷി​യാ​യോ താ​ൻ കാ​ണു​ന്നി​ല്ലെ​ന്നാ​ണ് അ​മ​രീ​ന്ദ​ർ പ​റ​ഞ്ഞ​ത്. ക​ർ​ഷ​ക സ​മ​ര​ത്തി​നു പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ന്ന​തി​ന് അ​ടി​സ്ഥാ​ന​മാ​യി​രി​ക്കും ബി​ജെ​പി​യു​മാ​യി സ​ഖ്യ​ത്തി​ൽ ഏ​ർ​പ്പെ​ടു​ക. കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​സാ​ക്കി​യ വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​ക്കു​ന്ന ക​ർ​ഷ​ക പ്ര​തി​ഷേ​ധ​ത്തി​ന് ഉ​ട​ൻ പ​രി​ഹാ​രം കാ​ണു​മെ​ന്നും അ​മ​രീ​ന്ദ​ർ പ​റ​ഞ്ഞു.

ബി​ജെ​പി​ക്കു പു​റ​മേ അ​കാ​ലി​ദ​ളി​ൽ​നി​ന്ന് ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന​വ​രെ ഒ​പ്പം ചേ​ർ​ത്തു​നി​ർ​ത്താ​നാ​ണ് അ​മ​രീ​ന്ദ​റി​ന്‍റെ നീ​ക്കം. ശി​രോ​മ​ണി അ​കാ​ലി​ദ​ളി​ൽ​നി​ന്ന് അ​ട​ർ​ന്നു​പോ​യ ധി​ൻ​സ, ബ്ര​ഹ്മ​പു​ത്ര വി​ഭാ​ഗ​ങ്ങ​ളെ ഒ​പ്പം നി​ർ​ത്താ​നാ​ണ് അ​മ​രീ​ന്ദ​റി​ന്‍റെ ശ്ര​മം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.