മ​ഴ​ഭീ​തി കു​റ​യു​ന്നു..! ഓ​റ​ഞ്ച് മുന്നറിയിപ്പ് ഇ​ന്ന് മൂ​ന്നു ജി​ല്ല​ക​ളി​ൽ മാ​ത്രം
മ​ഴ​ഭീ​തി കു​റ​യു​ന്നു..! ഓ​റ​ഞ്ച് മുന്നറിയിപ്പ് ഇ​ന്ന് മൂ​ന്നു ജി​ല്ല​ക​ളി​ൽ മാ​ത്രം
Wednesday, October 20, 2021 12:17 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന മു​ന്ന​റി​യി​പ്പു​ക​ളി​ൽ കാ​ലാ​വ​സ്ഥ വി​ഭാ​ഗം മാ​റ്റം വ​രു​ത്തി. പു​തി​യ അ​റി​യി​പ്പു പ്ര​കാ​രം പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ മാ​ത്ര​മാ​ണ് ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ടു​ള്ള​ത്.

ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​താ നി​ർ​ദേ​ശ​മി​ല്ല.

വ്യാ​ഴാ​ഴ്ച ഒ​രു ജി​ല്ല​ക​ളി​ലും ഓ​റ​ഞ്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടി​ല്ല. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം എ​ന്നീ ജി​ല്ല​ക​ളി​ല്‍ വ്യാ​ഴാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്. മ​റ്റി​ട​ങ്ങ​ളി​ൽ മ​ഴ മു​ന്ന​റി​യി​പ്പി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.