ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; ക​ക്കി ഡാം ​ഇ​ന്ന് തു​റ​ക്കും; ജാ​ഗ്ര​താ നി​ര്‍​ദേ​ശം
ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; ക​ക്കി ഡാം ​ഇ​ന്ന് തു​റ​ക്കും; ജാ​ഗ്ര​താ നി​ര്‍​ദേ​ശം
Monday, October 18, 2021 6:45 AM IST
പ​ത്ത​നം​തി​ട്ട: ക​ക്കി ഡാം ​തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​തു​റ​ക്കും. ഡാം ​തു​റ​ക്കു​ന്ന​തി​നെ തു​ട​ര്‍​ന്ന് കു​ട്ട​നാ​ട്, ചെ​ങ്ങ​ന്നൂ​ര്‍, മാ​വേ​ലി​ക്ക​ര, കാ​ര്‍​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലെ ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഗ​ണ്യ​മാ​യി വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. എ​ല്ലാ മേ​ഖ​ല​ക​ളി​ലും ജാ​ഗ്ര​താ സം​വി​ധാ​നം ശ​ക്ത​മാ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ എ.​അ​ല​ക്‌​സാ​ണ്ട​ര്‍ താ​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

ദു​ര​ന്ത സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​യ്ക്ക് മാ​റ്റേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ല്‍ റ​വ​ന്യൂ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം, പോ​ലീ​സ്, ജ​ല​സേ​ച​നം, ആ​ർ​ടി​ഒ, ഫി​ഷ​റീ​സ്,ജ​ല​ഗ​താ​ഗ​തം എ​ന്നീ വ​കു​പ്പു​ക​ളും കെ​എ​സ്ഇ​ബി, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, കെ​എ​സ്ആ​ര്‍​ടി​സി എ​ന്നി​വ​യും ചേ​ര്‍​ന്ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.

ക​ക്കി ഡാം ​തു​റ​ന്നാ​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ജ​ന​ങ്ങ​ളെ ആ​ദ്യം മാ​റ്റു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​റി​യി​ച്ചി​രു​ന്നു. പ്ര​ള​യ​ത്തി​ന്‍റെ സാ​ധ്യ​ത​യി​ല്ല. 2018ലും ​ഡാം തു​റ​ന്ന​പ്പോ​ൾ അ​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​ത്ത​വ​ണ​യും അ​തു​ണ്ടാ​കും. 2018ന് ​സ​മാ​ന​മാ​യ സ്ഥി​തി​യ​ല്ല ഇ​പ്പോ​ൾ. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ജ​ന​കീ​യ​യോ​ഗ​ങ്ങ​ൾ വി​ളി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.