ജാ​ർ​ഖ​ണ്ഡ് ജ​ഡ്ജി​യു​ടേ​ത് കൊ​ല​പാ​ത​മോ..? നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി സി​ബി​ഐ
ജാ​ർ​ഖ​ണ്ഡ് ജ​ഡ്ജി​യു​ടേ​ത് കൊ​ല​പാ​ത​മോ..? നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി സി​ബി​ഐ
Thursday, September 23, 2021 1:43 PM IST
ന്യൂ​ഡ​ൽ​ഹി: ജാ​ർ​ഖ​ണ്ഡി​ലെ ധ​ൻ​ബാ​ദി​ൽ ജി​ല്ലാ ജ​ഡ്ജി വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി സി​ബി​ഐ. ജി​ല്ലാ അ​ഡീ​ഷ​ണ​ൽ ജ​ഡ്ജി ഉ​ത്തം ആ​ന​ന്ദി​നെ പ്ര​ഭാ​ത​സ​വാ​രി​ക്കി​ടെ ഓ​ട്ടോ ഡ്രൈ​വ​ർ മ​നഃ​പൂ​ർ​വം വാ​ഹ​ന​മി​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സി​ബി​ഐ കോ​ട​തി​യെ അ​റി​യി​ച്ചു.

ഫോ​റ​ൻ​സി​ക് വി​വ​ര​ത്തി​ന്‍റെ​യും സ്ഥ​ലം പ​രി​ശോ​ധി​ച്ച​തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​ബി​ഐ റി​പ്പോ​ർ​ട്ട്. രാ​ജ്യ​ത്തെ നാ​ല് ഫോ​റ​ൻ​സി​ക് ടീ​മു​ക​ളെ കേ​സ് പ​ഠി​ക്കാ​ൻ സി​ബി​ഐ നി​യ​മി​ച്ചി​ട്ടു​ണ്ട്.

പ്ര​തി​ക​ളു​ടെ ബ്രയി​ൻ മാ​പ്പിം​ഗ്, നു​ണ പ​രി​ശോ​ധ റി​പ്പോ​ർ​ട്ടു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണും സി​ബി​ഐ വ്യ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ജൂ​ലൈ​യി​ലാ​ണ് ഉ​ത്തം ആ​ന​ന്ദ് ഓ​ട്ടോ​യി​ടി​ച്ച് മ​രി​ച്ച​ത്. വീ​ടി​ന് അ​ര കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​യി അ​ദ്ദേ​ഹ​ത്തെ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന ശേ​ഷം വാ​ഹ​നം നി​ര്‍​ത്താ​തെ പോ​വു​ക​യും ചെ​യ്തു. പി​ന്നീ​ട് ഓ​ട്ടോ ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.