രാ​ജ്യ​ത്ത് 30,773 പേ​ർ​ക്ക് കോ​വി​ഡ്; പ്ര​തി​ദി​ന രോ​ഗ​ബാ​ധ​യി​ൽ 13.7 ശ​ത​മാ​നം കു​റ​വ്
രാ​ജ്യ​ത്ത് 30,773 പേ​ർ​ക്ക് കോ​വി​ഡ്; പ്ര​തി​ദി​ന രോ​ഗ​ബാ​ധ​യി​ൽ 13.7 ശ​ത​മാ​നം കു​റ​വ്
Sunday, September 19, 2021 9:52 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ 30,773 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ക്കാ​ൾ രോ​ഗ​ബാ​ധ​യി​ൽ 13.7 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. 38,945 പേ​രാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗ​ത്തി​ൽ നി​ന്നും മു​ക്തി നേ​ടി​യ​ത്. 309 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 3,34,48,163 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. 4,44,838 പേ​ർ മ​രി​ച്ചു. 3,26,71,167 പേ​ർ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ൽ 3,32,158 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ചി​കി​ത്സ​യി​ലു​ള്ള​ത് കേ​ര​ള​ത്തി​ലാ​ണ്.

രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രും മ​ര​ണ​ങ്ങ​ളും കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് നി​ല​വി​ൽ കേ​ര​ള​ത്തി​ലാ​ണ്. ശ​നി​യാ​ഴ്ച 19,325 പേ​ർ​ക്കാ​ണ് കേ​ര​ള​ത്തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള മ​ഹാ​രാ​ഷ്ട്ര​യി​ൽ ശ​നി​യാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് 3,391 പേ​ർ​ക്ക് മാ​ത്രം.

നൂ​റി​ല​ധി​കം മ​ര​ണ​ങ്ങ​ളും നി​ല​വി​ൽ പ്ര​തി​ദി​നം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തും കേ​ര​ള​ത്തി​ൽ മാ​ത്രം. വെ​ള്ളി​യാ​ഴ്ച കേ​ര​ള​ത്തി​ൽ 143 പേ​രാ​ണ് മ​രി​ച്ച​ത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ 80 പേ​രും മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.