ഹ​രി​ത​യ്ക്കു​ പി​റ​കെ എം​എ​സ്എ​ഫും; ലീഗ് വെള്ളം കുടിക്കുന്നു
ഹ​രി​ത​യ്ക്കു​ പി​റ​കെ എം​എ​സ്എ​ഫും; ലീഗ് വെള്ളം കുടിക്കുന്നു
Wednesday, September 15, 2021 10:53 AM IST
കോ​ഴി​ക്കോ​ട്: ഹ​രി​ത​യ്ക്കു പി​റ​കെ എം​എ​സ്എ​ഫ് ഭാ​ര​വാ​ഹി​ക​ളും ലീ​ഗ് നേ​തൃ​ത്വ​ത്തി​നെ​തി​രേ തി​രി​ഞ്ഞ​തോ​ടെ ഉ​രിത്തിരി​ഞ്ഞ"​കു​ട്ടി​വി​പ്ല​വ'​ത്തി​ൽ ന​ട്ടം​തി​രി​ഞ്ഞു മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വം. എം​എ​സ്എ​ഫ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ​ത്തി​മ ത​ഹ്‌​ലി​യ​യെ ത​ത് സ്ഥാ​ന​ത്തു​നി​ന്നു​നീ​ക്കി എം​എ​സ്എ​ഫ് ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി ക​ടു​പ്പി​ക്കു​ന്നതിനിടയിലാണ് ലീ​ഗ് നേ​തൃ​ത്തി​നു ത​ല​വേ​ദ​ന​ സൃ​ഷ്ടി​ച്ചു കൂ​ടു​ത​ൽ എം​എ​സ്എ​ഫ് നേ​താ​ക്ക​ൾ നേ​തൃ​ത്വ​ത്തി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യ​ത്.

ഇതോടെ പലരെയും പുറത്താക്കിയും സസ്പെൻഡ് ചെയ്തും നടപടി കടുപ്പിച്ചു "കുട്ടികളെ' വരുതിയിലാക്കാൻ നോക്കുകയാണ് ലീഗ് നേതൃത്വം. ഇ​ന്നു രാ​വി​ലെ എം​എ​സ്എ​ഫ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി.​ഷൈ​ജ​ലി​നെ നേ​തൃ​ത്വം പു​റ​ത്താ​ക്കി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ല​ത്തീ​ഫ് തു​റ​യൂ​രി​നെ​തി​രേ​യു​ള്ള ന​ട​പ​ടി​യും ഉ​ട​ൻ ഉ​ണ്ടാ​കും.

ഇ​തോ​ടെ നി​ര​വ​ധി എം​എ​സ്എ​ഫ് നേ​താ​ക്ക​ളാ​ണ് നേ​തൃ​ത്വ​ത്തി​നെ​തി​രേ രം​ഗ​ത്തു​വ​രു​ന്ന​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് കോ​ഴി​ക്കോ​ട്ട് വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ചു ചേ​ർ​ത്ത ഫാ​ത്തി​മ ത​ഹ്‌​ലി​യ​യ്ക്കൊ​പ്പം കൂ​ടു​ത​ൽ​പേ​ർ രം​ഗ​ത്തെ​ത്തു​മെ​ന്നാണ് ക​രു​തു​ന്ന​ത്.

എം​എ​സ്എ​ഫ് നേ​താ​ക്ക​ൾ ഹ​രി​ത ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രേ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ന്‍റെ മി​നു​ട്സ് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​തു ന​ൽ​ക​രു​തെ​ന്നാ​ണ് എം​എ​സ്എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ.​ന​വാ​സി​ന്‍റെ​യും മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വ​ത്തി​ന്‍റെ​യും നി​ർ​ദേ​ശം.

മി​നു​ട്സ് ന​ൽ​കാ​ൻ​ ത​ന്നെ​യാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ല​ത്തീ​ഫ് തു​റ​യൂ​രി​ന്‍റെ നി​ല​പാ​ട്. ഈ ​നി​ല​പാ​ടാ​ണ് ല​ത്തീ​ഫി​നെ​തി​രേ നേ​തൃ​ത്വം തി​രി​യാ​ൻ കാ​ര​ണം. വ​രും ദി​വ​സം ലീ​ഗ് നേ​തൃ​ത്വ​ത്തിനെതിരേ കൂടുതൽ സംഘടിതമായ നീക്കത്തിനു തയാറെടുക്കുകയാണ് കുട്ടിനേതാക്കൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.