മു​ന്നൊ​രു​ക്ക​ങ്ങ​ളി​ല്ലാ​തെ വെ​ള്ളം തു​റ​ന്നു​വി​ട്ടു; പ്ര​ള​യ​ത്തി​ന് കാ​ര​ണം ഡി​വി​സി​യെ​ന്ന് മ​മ​ത
മു​ന്നൊ​രു​ക്ക​ങ്ങ​ളി​ല്ലാ​തെ വെ​ള്ളം തു​റ​ന്നു​വി​ട്ടു; പ്ര​ള​യ​ത്തി​ന് കാ​ര​ണം ഡി​വി​സി​യെ​ന്ന് മ​മ​ത
Thursday, August 5, 2021 5:23 AM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ലെ നാ​ല് ജി​ല്ല​ക​ളി​ൽ നാ​ശം വി​ത​ച്ച പ്ര​ള​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ദാ​മോ​ദ​ർ​വാ​ലി കോ​ർ​പ​റേ​ഷ​നാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​നർ​ജി. മു​ന്നൊ​രു​ക്ക​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ദാ​മോ​ദ​ർ വാ​ലി കോ​ർ​പ​റേ​ഷ​ൻ (ഡി​വി​സി) വെ​ള്ളം തു​റ​ന്നു​വി​ട്ട​താ​ണു പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മെ​ന്നു പ്ര​ള​യ സാ​ഹ​ച​ര്യം ച​ർ​ച്ച​ചെ​യ്യാ​നാ​യി ടെ​ലി​ഫോ​ണി​ൽ വി​ളി​ച്ച പ്ര​ധാ​ന​മ​ന്ത്രി​യോ​ടു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പ​ശ്ചി​മ​ബം​ഗാ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പ്ര​ളയ​ത്തെ നേ​രി​ടാ​ൻ പ​ശ്ചി​മ​ബം​ഗാ​ളി​ന് എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്തു വ്യാ​പ​ക​മാ​യി മ​ഴ പെ​യ്തോ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ട് പ്ര​ധാ​ന​മ​ന്ത്രി അ​ന്വേ​ഷി​ച്ചി​രു​ന്നു. പ്ര​ള​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഡി​വി​സി​ക്കാ​ണെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി. ത​യാ​റെ​ടു​പ്പി​ല്ലാ​തെ വെ​ള്ളം തു​റ​ന്നു​വി​ട്ട​താ​ണു മ​നു​ഷ്യ​നി​ർ​മി​ത പ്ര​ള​യ​ത്തി​ലേ​ക്ക് സം​സ്ഥാ​ന​ത്തെ കൊ​ണ്ടു​ചെ​ന്നെ​ത്തി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ മാ​സം 31 മു​ത​ൽ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം വ​രെ 5.43 ല​ക്ഷം ഘ​ന​യ​ടി വെ​ള്ളം ഡി​വി​സി തു​റ​ന്നു​വി​ട്ട​താ​യാ​ണ് പ​ശ്ചി​മ​ബം​ഗാ​ൾ സ​ർ​ക്കാ​ർ പ​റ​യുന്ന​ത്. പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ നാ​ശ​ന​ഷ്ടം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​ക്കു കൈ​മാ​റു​മെ​ന്ന് പ്ര​ള​യ​ബാ​ധി​ത​മേ​ഖ​ല​യാ​യ ഹൗ​റ​യി​ലെ ഉ​ദ​യ​നാ​രാ​യ​ൺ​പു​ർ സ​ന്ദ​ർ​ശി​ച്ച മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. പ​ശ്ചി​മ​ബം​ഗാ​ളി​ന് സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ട്വീ​റ്റി​ലും പ​റ​യു​ന്നു​ണ്ട്.

സം​സ്ഥാ​ന​ത്ത് ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് 15 പേ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. ദാ​മോ​ദ​ർ​വാ​ലി അ​ണ​ക്കെ​ട്ടി​ൽ നി​ന്ന് ജ​ലം തു​റ​ന്നു​വി​ട്ട തി​നെ​ത്തു​ട​ർ​ന്ന് പൂ​ർ​ബ ബ​ർ​ദ​മാ​ൻ, പ​ശ്ചി​മ ബ​ർ​ദ​മാ​ൻ, പ​ശ്ചി​മ മേ​ദി​നി​പു​ർ, ഹൂ​ഗ്ലി, ഹൗ​റ, 24 പ​ർ​ഗ​നാ​സ് ജി​ല്ല​ക​ളി​ൽ നി​ന്നാ​യി മൂ​ന്നു​ല​ക്ഷം പേ​രെ​യാ​ണു മാറ്റി​പാ​ർ​പ്പി​ച്ച​ത്.

ഹൗ​റ, ഹൂ​ഗ്ലി ജി​ല്ല​ക​ളി​ൽ ആ​കാ​ശ​നി​രീ​ക്ഷ​ണം ന​ട​ത്താ​ൻ മു​ഖ്യ​മ​ന്ത്രി ഇ​ന്ന​ലെ നി​ശ്ച​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും മോ​ശം കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്ന് ഇ​ത് ഉ​പേ​ക്ഷി​ച്ചു. തു​ട ർ​ന്ന് ഹൗ​റ​യി​ലെ അം​ത​യി​ലേ​ക്ക് കാ​ർ​മാ​ർ​ഗം യാ​ത്ര​തി​രി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.