വ​ട​ക്ക​ൻ മാ​സി​ഡോ​ണി​യ​യെ ത​ക​ർ​ത്ത് ഗ്രൂ​പ്പ് ചാ​ന്പ്യ​ന്മാ​രാ​യി നെ​ത​ർ​ല​ൻ​ഡ്സ്
വ​ട​ക്ക​ൻ മാ​സി​ഡോ​ണി​യ​യെ ത​ക​ർ​ത്ത് ഗ്രൂ​പ്പ് ചാ​ന്പ്യ​ന്മാ​രാ​യി നെ​ത​ർ​ല​ൻ​ഡ്സ്
Monday, June 21, 2021 11:51 PM IST
ആം​സ്റ്റ​ർ​ഡാം: യൂ​റോ ക​പ്പി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ലും ജ​യി​ച്ച് ഗ്രൂ​പ്പ് ചാ​ന്പ്യ​ന്മാ​രാ​യി നെ​ത​ർ​ല​ൻ​ഡ്. ഗ്രൂ​പ്പ് സി-​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ വ​ട​ക്ക​ൻ മാ​സി​ഡോ​ണി​യ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് നെ​ത​ർ​ല​ൻ​ഡ്സ് ഗ്രൂ​പ്പി​ൽ സ​ന്പൂ​ർ​ണ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ടീം ​നേ​ര​ത്തേ പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നു.

നാ​യ​ക​ൻ ജോ​ർ​ജീ​ന്യോ വൈ​നാ​ൽ​ഡ​മി​ന്‍റെ ഇ​ര​ട്ട ഗോ​ളി​ലാ​ണ് നെ​ത​ർ​ല​ൻ​ഡി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യം. 24-ാം മി​നി​റ്റി​ൽ മെം​ഫി​സ് ഡീ​പേ നെ​ത​ർ​ല​ൻ​ഡി​നാ​യി ആ​ദ്യ ഗോ​ൾ നേ​ടി. 51,58 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ജോ​ർ​ജീ​ന്യോ ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

ഈ ​മ​ത്സ​ര​ത്തി​ലൂ​ടെ വ​ട​ക്ക​ൻ മാ​സി​ഡോ​ണി​യ​യു​ടെ നാ​യ​ക​ൻ ഗോ​രാ​ൻ പാ​ൻ​ഡേ​വ് അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും വി​ര​മി​ച്ചു.

ഗ്രൂ​പ്പ് സി-​യി​ൽ ന​ട​ന്ന മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ യു​ക്രെ​യി​നെ ഓ​സ്ട്രി​യ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഏ​ക​പ​ക്ഷി​യ​മാ​യ ഒ​രു ഗോ​ളി​നാ​യി​രു​ന്നു ഓ​സ്ട്രി​യ​യു​ടെ ജ​യം. 21-ാം മി​നി​റ്റി​ൽ ക്രി​സ്റ്റോ​ഫ് ബം​ഗാ​ർ​ട്ട്ന​ർ നേ​ടി​യ ഗോ​ളി​ലാ​യി​രു​ന്നു ഓ​സ്ട്രി​യു​ടെ ജ​യം. ഇ​തോ​ടെ ഓ​സ്ട്രി​യ​യും പ്രീ​ക്വാ​ട്ട​ർ ഉ​റ​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.