തൃ​ശൂ​ർ ക്വാ​റി​യി​ലെ സ്ഫോ​ട​നം: ഒ​രാ​ൾ മ​രി​ച്ചു
തൃ​ശൂ​ർ ക്വാ​റി​യി​ലെ സ്ഫോ​ട​നം: ഒ​രാ​ൾ മ​രി​ച്ചു
Monday, June 21, 2021 9:47 PM IST
തൃ​ശൂ​ര്‍: വ​ട​ക്കാ​ഞ്ചേ​രി വാ​ഴ​ക്കോ​ട് ക​രി​ങ്ക​ൽ ക്വാ​റി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. വാ​ഴ​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ നൗ​ഷാ​ദാ​ണ് മ​രി​ച്ച​ത്. സ്ഫോ​ട​ന​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ മെ​ഡി​ക്ക​ല്‍ കേ​ള​ജി​ലേ​ക്കും ജി​ല്ല​യി​ലെ മ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി.

ക്വാ​റി​യി​ല്‍ സൂ​ക്ഷി​ച്ച സ്‌​ഫോ​ട​ക വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സ്‌​ഫോ​ട​നം. ഒ​ന്ന​ര വ​ര്‍​ഷ​മാ​യി പൂ​ട്ടി​ക്കി​ട​ക്കു​ന്ന ക്വാ​റി​യി​ലാ​ണ് അ​പ​ട​ക​മു​ണ്ടാ​യ​ത്.

സ്‌​ഫോ​ട​ന​ത്തി​ല്‍ സ​മീ​പ​മു​ള്ള വീ​ടു​ക​ള്‍​ക്കും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. സ്‌​ഫോ​ട​നം ന​ട​ക്കു​മ്പോ​ള്‍ ക്വാ​റി ഉ​ട​മ നൗ​ഷാ​ദ് ഉ​ള്‍​പ്പെ​ടെ നാ​ല് പേ​രാ​ണ് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​ത്.

ക്വാ​റി​ക്ക് അ​ക​ത്ത് മീ​ന്‍ വ​ള​ര്‍​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍​ക്കാ​ണ് ഇ​വ​ര്‍ ക്വാ​റ​യി​ലെ​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.