കേന്ദ്ര കൃഷി യോജന പദ്ധതിയിൽ ആലപ്പുഴയെ ഉൾപ്പെടുത്തണം: തുഷാർ
1601773
Wednesday, October 22, 2025 5:47 AM IST
മങ്കൊമ്പ്: കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ജൻ ധാന്യാ കൃഷി യോജന പദ്ധതിയിൽ ആലപ്പുഴ ജില്ലയെ ഉൾപ്പെടുത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് എൻഡിഎ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി.
കുട്ടനാടിനായി പ്രത്യേക പാക്കേജ് സമർപ്പിക്കുമെന്നും ഡിസാസ്റ്റർ മാനേജ്മെന്റിന്റെ പരിധിയിൽ ഉൾപ്പെടുത്തി ഒറ്റ ഏജൻസിയിലൂടെ കൂട്ടനാടിന്റെ പുനരുജ്ജീവന പദ്ധതികൾക്ക് രൂപം നൽകി നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തും. എൻഡിഎ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനോപ്പം ഈ മാസം കൃഷിമന്ത്രിയെ നേരിൽക്കാണുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട്ടിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാര്‍ഥി നിർണയത്തിൽ കർഷകർക്ക് പ്രഥമ പരിഗണ നൽകും.
കുട്ടനാട്ടിലെ നെൽകർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾ കേന്ദ്ര കൃഷിവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി കുട്ടനാട്ടിലെ നെൽകർഷകരേയും പാടശേഖരസമിതി ഭാരവാഹികളെയും നേരിൽക്കണ്ട് ചർച്ച നടത്തി. രണ്ടാംകൃഷി നടക്കുന്നതടക്കമുള്ള വിവിധ പാടശേഖരങ്ങളിലും കായൽ നിലങ്ങളിലും തുഷാർ സന്ദർശനം നടത്തി.