ചെ​ന്നി​ത്ത​ല​യോ സ​തീ​ശ​നോ? കോ​ൺ​ഗ്ര​സി​ൽ ​ആ​ശ​യ​ക്കു​ഴ​പ്പം; തി​രു​വ​ഞ്ചൂ​രി​നും മോ​ഹം
ചെ​ന്നി​ത്ത​ല​യോ സ​തീ​ശ​നോ? കോ​ൺ​ഗ്ര​സി​ൽ ​ആ​ശ​യ​ക്കു​ഴ​പ്പം; തി​രു​വ​ഞ്ചൂ​രി​നും മോ​ഹം
Tuesday, May 18, 2021 4:04 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ൽ ആ​ശ​യ​ക്കു​ഴ​പ്പം തു​ട​രു​ന്നു. വി.​ഡി സ​തീ​ശ​നെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്ക​ണ​മെ​ന്നു ശ​ക്ത​മാ​യ അ​ഭി​പ്രാ​യ​മു​യ​ർ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ഐ ​ഗ്രൂ​പ്പി​ലെ ഒ​രു വി​ഭാ​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല ത​ന്നെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി തു​ട​ര​ട്ടെ എ​ന്ന നി​ല​പാ​ടി​ലാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വെ​ന്ന നി​ല​യി​ൽ സ​ർ​ക്കാ​രി​നെ ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​ൻ ചെ​ന്നി​ത്ത​ല​യ്ക്കു ക​ഴി​ഞ്ഞി​രു​ന്നു​വെ​ന്ന​ത് ഇ​വ​ർ എ​ടു​ത്തു കാ​ട്ടു​ന്നു.

എ​ന്നാ​ൽ ചെ​ന്നി​ത്ത​ല മാ​റി വി.​ടി.​സ​തീ​ശ​ൻ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​ത്തേ​ക്ക് വ​ര​ട്ടെ എ​ന്നാ​ഗ്ര​ഹി​ക്കു​ന്ന എം​എ​ൽ​എ​മാ​രും ഐ ​ഗ്രൂ​പ്പി​ലു​ണ്ട്. പ​ര​സ്യ പി​ന്തു ചെ​ന്നി​ത്ത​ല​യ്ക്ക് ന​ൽ​കി​യാ​ലും ഹൈ​ക്ക​മാ​ൻ​ഡ് നി​രീ​ക്ഷ​ക​ർ ഒ​റ്റ​യ്ക്ക് അ​ഭി​പ്രാ​യം തേ​ടു​മ്പോ​ൾ ഇ​വ​ർ പി​ന്തു​ണ സ​തീ​ശ​നാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​മെ​ന്നാ​ണ് വി​വ​രം.

യോ​ഗ​ത്തി​ൽ ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ചെ​ന്നി​ത്ത​ല ത​ന്നെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി തു​ട​ർ​ന്നേ​ക്കും. നേ​ര​ത്തെ ചെ​ന്നി​ത്ത​ല ദേ​ശീ​യ രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യെ​ങ്കി​ലും താ​ത്പ​ര്യ​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

വി​ഷ​യ​ത്തി​ൽ പെ​ട്ടെ​ന്നു തീ​രു​മാ​നം പ​റ​യേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് എ ​ഗ്രൂ​പ്പ്. ഉ​മ്മ​ൻ ചാ​ണ്ടി ഇ​തു​വ​രെ മ​ന​സു തു​റ​ന്നി​ട്ടി​ല്ലെ​ങ്കി​ലും ചെ​ന്നി​ത്ത​ല ത​ന്നെ തു​ട​ര​ട്ടെ എ​ന്ന നി​ല​പാ​ടി​ലാ​ണ് ഭൂ​രി​ഭാ​ഗം എ ​ഗ്രൂ​പ്പ് എം​എ​ൽ​എ​മാ​രും.

എ​ന്നാ​ൽ യു​വ​പ്ര​തി​നി​ധി​ക​ൾ നേ​തൃ​ത​ല​ത്തി​ൽ മാ​റ്റം വ​ര​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്. അ​തേ​സ​മ​യം എ ​ഗ്രൂ​പ്പ് ത​ന്‍റെ പേ​ര് ഉ​യ​ർ​ത്തി കാ​ട്ടാ​ത്ത​തി​ൽ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന് അ​തൃ​പ്തി​യു​ണ്ട്.

‌നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നു​ണ്ടാ​യ ക​ന​ത്ത തി​രി​ച്ച​ടി​ക്കു കാ​ര​ണം നേ​തൃ​ത്വ​മാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​ർ നേ​ര​ത്തെ ഹൈ​ക്ക​മാ​ൻ​ഡി​നു റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ന​ട​ന്ന രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യി​ൽ നേ​തൃ​ത്വ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​രു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.