അ​ഫ്ഗാ​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​സ്താ​വ​ന: ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​യെ പാ​ക്കി​സ്ഥാ​ൻ അ​തൃ​പ്തി അ​റി​യി​ച്ചു
അ​ഫ്ഗാ​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​സ്താ​വ​ന: ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​യെ പാ​ക്കി​സ്ഥാ​ൻ അ​തൃ​പ്തി അ​റി​യി​ച്ചു
Tuesday, May 18, 2021 4:32 AM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നെ​തി​രേ അ​ഫ്ഗാ​ൻ പ്ര​സി​ഡ​ന്‍റ് ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ൽ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് അ​ഫ്ഗാ​ൻ അം​ബാ​സ​ഡ​ർ​ക്ക് പാ​ക്കി​സ്ഥാ​ൻ ക​ത്ത​യ​ച്ചു. പാ​ക് വി​ദേ​ശ​കാ​ര്യ ഓ​ഫീ​സാ​ണ് ക​ത്ത​യ​ച്ച​ത്. രാ​ജ്യ​ത്ത് തീ​വ്ര​വാ​ദ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ താ​ലി​ബാ​ൻ തീ​വ്ര​വാ​ദി​ക​ൾ​ക്കു പാ​ക്കി​സ്ഥാ​ൻ പി​ന്തു​ണ ന​ല്കു​ന്നു ണ്ടെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു മാ​ധ്യ​മ​ത്തി​നു ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ഫ്ഗാ​ൻ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് ഖ​നി പ​റ​ഞ്ഞി​രു​ന്നു.

താ​ലി​ബാ​ന്‍റെ പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ന്ന ക​മ്മി​റ്റി​ക​ൾ​ക്ക് ക്വെ​റ്റ ഷൂ​റ, മി​റം​ഷാ ഷൂ​റ, പെ​ഷ​വാ​ർ ഷൂ​റ എ​ന്നീ പേ​രു​ക​ളാ​ണ്. ഇ​വ​യൊ​ക്കെ​യും പാ​ക് പ​ട്ട​ണ​ങ്ങ​ളു​ടെ പേ​രു​ക​ളാ​ണ്. അ​തി​നാ​ൽ, പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള താ​ലി​ബാ​ൻ ബ​ന്ധം പ​ക​ൽ​പോ​ലെ വ്യ​ക്ത​മാ​ണെ​ന്നാ​ണു ഖ​നി പ​റ​ഞ്ഞ​ത്. ഇ​താ​കാം പാ​ക്കി​സ്ഥാ​നെ പ്ര​കോ​പി​പ്പി​ച്ച​തെ​ന്നു ക​രു​തു​ന്നു.

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ആ​ക്ര​മ​ണം ന​ട​ത്താ​ൻ അ​ഫ്ഗാ​ൻ താ​ലി​ബാ​ൻ, തെ​ഹ്‌​രീ​ക് ഇ ​താ​ലി​ബാ​ൻ പാ​ക്കി​സ്ഥാ​ൻ, ഹ​ഖാ​നി എ​ന്നീ തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളെ പാ​ക്കി​സ്ഥാ​ൻ സ​ഹാ​യി​ക്കു​ന്നു​വെ​ന്ന​ത് അ​ഫ്ഗാ​ന്‍റെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​രോ​പ​ണ​മാ​ണ്. ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ൻ അ​ഫ്ഗാ​ൻ-​പാ​ക്കി​സ്ഥാ​ൻ ആ​ക്ഷ​ൻ പ്ലാ​ൻ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും അ​ഫ്ഗാ​ൻ പ്ര​സി​ഡ​ന്‍റ് അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.