മാ​ര്‍​ക്ക് തി​രി​മ​റി: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ഉ​ദ്യോ​ഗ​സ്ഥ​നെ പി​രി​ച്ചു​വി​ടാ​ന്‍ തീ​രു​മാ​നം
Monday, April 19, 2021 11:53 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ സി​ബി​സി​എ​സ് പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക് തി​രി​മ​റി ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നെ സ​ര്‍​വീ​സി​ല്‍ നി​ന്നും പി​രി​ച്ചു വി​ടും. സെ​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ വി.​വി​നോ​ദി​നെ​യാ​ണ് സ​ര്‍​വീ​സി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ടു​ന്ന​ത്. വൈ​സ്ചാ​ന്‍​സി​ല​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ തി​ങ്ക​ളാ​ഴ്ച ചേ​ര്‍​ന്ന സ​ര്‍​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് അ​ന​ധി​കൃ​ത​മാ​യി മാ​ര്‍​ക്ക് തി​രു​ത്തി ന​ൽ​കി ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ത്തി​യ​തി​ന് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഷ​നി​ലാ​യി​രു​ന്നു വി​നോ​ദ്. മാ​ര്‍​ക്ക് തി​രി​മ​റി സം​ബ​ന്ധി​ച്ച് പ്രോ ​വൈ​സ്ചാ​ന്‍​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ തു​ട​ര​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​ന്‍​ഡി​ക്കേ​റ്റ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.