മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മം; പാ​ക്കി​സ്ഥാ​ൻ പൗ​ര​ൻ അ​തി​ർ​ത്തി​യി​ൽ പി​ടി​യി​ൽ
Wednesday, April 7, 2021 10:41 PM IST
ഫെറോസെപുർ: അ​തി​ര്‍​ത്തി​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച പാ​ക്കി​സ്ഥാ​ന്‍ പൗ​ര​നെ ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​കൂ​ടി. ഇ​യാ​ളി​ല്‍ നി​ന്നും 31 കി​ലോ ഹെ​റോ​യി​ന്‍ പി​ടി​ച്ചെ​ടു​ത്തു.

പ​ഞ്ചാ​ബി​ലെ ഫെ​റോ​സെ​പു​രി​ലെ ഖേം ​ക​ര​ണ്‍ മേ​ഖ​ല​യി​ലു​ള്ള എം​ഡ​ബ്ല്യു ഉ​ത്ത​ര്‍​ബോ​ര്‍​ഡ​ര്‍ ഔ​ട്ട്‌​പോ​സ്റ്റി​ല്‍ നി​ന്നു​മാ​ണ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ല്‍ നി​ന്നും ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ക​ണ്ടെ​ത്തി.

പി​ടി​യി​ലാ​യ ആ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.